indian-parliament

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റിന് പുതിയകെട്ടിടം നിർമ്മിക്കുന്ന കാര്യം പരിഗണനയിലെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർല. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം. ഇത് സംബന്ധിച്ച് വിവിധ മേഖലകളിൽ നിന്ന് അഭിപ്രായം തേടുകയാണ്. അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എം.പിമാരടക്കമുള്ളവരിൽ നിന്ന് പുതിയ പാർലമെന്റെ കെട്ടിടം വേണമെന്ന ആവശ്യം ഉയർന്നതിനെതുടർന്നാണ് കെട്ടിടം നിർമ്മിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കുന്നത്. നിലവിലെ പാർലമെന്റ് കെട്ടിടം ആധുനികവത്കരിക്കാനും ആലോചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ പുതിയ പാർലമെന്റ് കെട്ടിടത്തെക്കുറിച്ച് സംസാരിച്ചതായി സ്പീക്കർ പറഞ്ഞു.