army-rescue

കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളാണ് കേരളത്തിനും മറ്റ് സംസ്ഥാനങ്ങൾക്കും ഉണ്ടായിരിക്കുന്നത്. ജനങ്ങൾ കൂട്ടത്തോടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുന്ന വേദനിപ്പിക്കുന്ന കാഴ്ചകളാണ് നാല് ദിവസമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിൽ സെെന്യവും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഒട്ടേറെ പേരെ മരണമുഖത്ത് നിന്ന് പോലും സെെനികർ രക്ഷിച്ച് കൊണ്ടുവന്നിട്ടുണ്ട്. അങ്ങിനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്.

സ്വന്തം ജീവന്റെ രക്ഷിച്ച സെെനികരുടെ കാല് തൊട്ടുവന്ദിക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് മനസിൽ വിങ്ങളും അഭിമാനവും നിറയ്ക്കുന്നത്. മഹാരാഷ്ട്രയിലെ സൻഗിലിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ചെറുവള്ളത്തിൽ കുടുംബത്തിനൊപ്പം രക്ഷപ്പെടുമ്പോഴാണ് പെൺകുട്ടി സൈനികന്റെ കാല്‍ തൊട്ട് വന്ദിക്കുന്നത്. സൈനികർ ഇത് തടയുന്നതും പെൺകുട്ടി കൈകൾ കൂപ്പി നന്ദി പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.മാദ്ധ്യമപ്രവർത്തകനായ നീരജ് രജ്പുത് ആണ് ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

Heart warming video from #sangli where a woman pays gratitude by touching soldiers' feets for rescuing them#Floods2019 #FloodSangli @adgpi pic.twitter.com/FIp7nTXyao

— Neeraj Rajput (@neeraj_rajput) August 10, 2019