ന്യൂഡൽഹി: മാസങ്ങൾ നീണ്ട കോൺഗ്രസിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. സോണിയ ഗാന്ധി കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റാകണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്രി തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് മേയ് 25നാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ പദവിയിൽ നിന്ന് രാജിവച്ചത്.
രണ്ടര മാസമായി അദ്ധ്യക്ഷനില്ലാതെ കോൺഗ്രസിന്റെ പ്രവർത്തക സമിതി ഇതിനിടെ രണ്ടു തവണയാണ് യോഗം ചേർന്നത്. രാജീവ് ഗാന്ധിയുടെ 75 ാം ജന്മവാർഷികം ആഘോഷിക്കാനും 370ാം വകുപ്പ് നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പാർട്ടിയുടെ നലപാട് സ്വീകരിക്കാനുമാണ് യോഗം ചേർന്നത്. ഇതേസമയം നെഹ്‌റു കുടുംബത്തിന് പുറത്തുള്ള നേതാവാണ് അദ്ധ്യക്ഷനായി വരുന്നതെങ്കിൽ പാർട്ടിയിൽ ഭിന്നത രൂക്ഷമാകുമോ എന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായിരുന്നു