മാനസികവും വൈകാരികവും ആരോഗ്യപരവുമായ കാരണങ്ങളാൽ വൃദ്ധരിൽ വിഷാദമുണ്ടാകുന്നു. തലച്ചോറിലെ ചില രാസഘടകങ്ങൾ വൈകാരികാവസ്ഥകളെ സ്വാധീനിക്കുന്നു. വാർദ്ധക്യത്തിൽ ഇവയുടെ അളവിൽ സംഭവിക്കുന്ന കുറവ് വിഷാദമുണ്ടാക്കുന്നു. ഇതിന് വൈദ്യസഹായം തേടുക. മസ്തിഷ്കരോഗങ്ങൾ, തൈറോയ്ഡ് രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദം, വൃക്കരോഗങ്ങൾ എന്നിവയും വിഷാദമുണ്ടാക്കും. ഇതിനും വൈദ്യസഹായവും വിദഗ്ദ്ധോപദേശവും വേണം. പരസഹായം വേണ്ടിവരുമ്പോൾ വൃദ്ധർക്ക് നിരാശയും വിഷാദവും അനുഭവപ്പെടും. സഹായികളും മക്കളും കരുതലോടെയും സ്നേഹത്തോടെയും പെരുമാറുകയാണ് പരിഹാരം.
വൃദ്ധരോട് ദേഷ്യത്തൊടെ പെരുമാറാതിരിക്കുക, ഒറ്റപ്പെടുത്താതിരിക്കുക. വാർദ്ധക്യത്തിൽ മക്കളുടെ സ്നേഹം പരമപ്രധാനമാണ്. പങ്കാളിയുടെയും ആത്മസുഹൃത്തുക്കളുടെയും വിയോഗം വിഷാദത്തിന് കാരണമാകും. കാഴ്ചയും കേൾവിയും കുറയുന്നതും വിഷാദത്തിലേക്ക് നയിക്കാം. മറ്റുള്ളവരുടെ പിന്തുണയാണ് പരിഹാരം. രക്തസമ്മർദ്ദത്തിനുള്ള ചില ഔഷധങ്ങളും വിഷാദമുണ്ടാക്കും. ഇത്തരം ഘട്ടങ്ങളിൽ ഡോക്റുടെ സഹായം തേടുക.വാർദ്ധക്യത്തിൽ നല്ല സൗഹൃദങ്ങൾ നിലനിറുത്തുക സൗഹൃദ - ആത്മീയ കൂട്ടായ്മകളിൽ പങ്കാളികളാകുക. നല്ല സംഗീതവും പ്രഭാഷണങ്ങളും കേൾക്കുക. യോഗ ശീലമാക്കുക.