മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ശുഭകർമ്മങ്ങൾ ചെയ്യും. പ്രതിസന്ധികൾ തരണം ചെയ്യും. യാത്രകൾ ഗുണകരമാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
തൊഴിൽ പുരോഗതി, ആത്മീയ കാര്യങ്ങളിൽ ഉയർച്ച, അഭിപ്രായ ഐക്യമുണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ പദ്ധതികൾ തുടങ്ങും. കാര്യവിജയം, സഹായ മനഃസ്ഥിതി.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കഠിനപ്രയത്നം ചെയ്യും. സ്ഥാനമാനങ്ങൾ ലഭിക്കും. വിട്ടുവീഴ്ചാ മനോഭാവം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അംഗീകാരം ലഭിക്കും. കർമ്മങ്ങൾ ചെയ്ത് തീർക്കും, ആശങ്കകൾ മാറും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിദഗ്ദ്ധ നിർദ്ദേശങ്ങൾ സ്വീകരിക്കും. പരീക്ഷണങ്ങളിൽ വിജയം, സത്കീർത്തി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആശ്രയിക്കുന്നവരെ സഹായിക്കും. സാമ്പത്തിക നേട്ടം, പുതിയ അവസരങ്ങൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സന്മനസുകളുടെ സഹകരണം, മത്സരങ്ങളിൽ വിജയം, പുതിയ ശൈലിക്ക് അംഗീകാരം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഔദ്യോഗിക നേട്ടം, വിദൂര പഠനത്തിന് അവസരം. പ്രവർത്തനങ്ങൾക്ക് പിന്തുണ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ബന്ധുസഹായമുണ്ടാകും. കർമ്മങ്ങൾക്ക് നേതൃത്വം. നിസ്വാർത്ഥ സേവനം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അനുകൂല മറുപടി ലഭിക്കും. ആഗ്രഹം സഫലമാകും, തൊഴിൽ പുരോഗതി.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
അഭിപ്രായ വ്യത്യാസം മാറും, സാഹസ പ്രവൃത്തികൾ അരുത്, ആഗ്രഹങ്ങൾ സാധിക്കും.