maharashtr-flood

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ പ്രളയത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നതിനിടെ ബോട്ടിലിരുന്ന് സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജനെതിരെ രൂക്ഷവിമർശനം. നൂറുകണക്കണക്കിനാളുകൾ വെള്ളത്തിൽ കിടക്കുമ്പോൾ മന്ത്രി സെൽഫിയെടുത്ത് കളിക്കുകയാണെന്നായിരുന്നു മിക്കവരുടെയും വിമർശനം.

This is how Maharashtra BJP Minister Girish Mahajan enjoying free boat ride.!! Sad to see this how insensitive people s are. #Kolhapurfloods #ResignCM @sakaltimes pic.twitter.com/JdI3n43kgX

— अर्जुन पाटील (@RjunPatil) August 9, 2019

വലിയ രീതിയിൽ വിമർശനം ഉയർന്നതോടെ തടിതപ്പാൻ പുഴയിൽ നീന്തി മന്ത്രി സാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന വീഡിയോ ബി.ജെ.പി ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെയാണ് ബി.ജെ.പി എല്ലാവരുടെയും വിശ്വാസം നേടുന്നതെന്ന ക്യാപഷനോടെയാണ് വീഡിയോ പങ്കുവച്ചത്.

Maharashtra Minister Shri @girishdmahajan swims to reach a flood hit village.

This is how BJP earns Sabka Vishwas. #MaharashtraFloods pic.twitter.com/NA31lieLQ5

— BJP (@BJP4India) August 10, 2019

സാംഗ്ലിയിൽ ഇന്നലെ മാത്രം ഒമ്പത് പേരാണ് പ്രളയത്തിൽപ്പെട്ട് മരിച്ചത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇങ്ങനെയൊരു സംഭവമുണ്ടായത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.