കൊച്ചി: കനത്ത മഴയിൽ റൺവെയിൽ വെള്ളംകയറിയതിനെത്തുടർന്ന് സർവീസ് നിർത്തിവച്ച നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു. വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക്12 മണിമുതൽ സർവീസുകൾ ആരംഭിച്ചു. അബുദാബിയിൽ നിന്നെത്തിയ ഇൻഡിഗോയുടെ വിമാനമാണ് ആദ്യം ഇറങ്ങിയത്.
വിമാനത്താവളത്തിൽ കുടുങ്ങിപ്പോയിരുന്ന ആറ് വിമാനങ്ങൾ ഇന്നലെ തിരിച്ച് പോയിരുന്നു.വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വിമാനത്താവളം അടച്ചിട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിവരെ വിമാനത്താവളം അടച്ചിടുമെന്നായിരുന്നു നേരത്തേ സിയാൽ അറിയിച്ചിരുന്നത്.