dead-body-kannur

കണ്ണൂർ: കനത്ത മഴയിൽ തകർന്ന വീട് പരിശോധിച്ച രക്ഷാപ്രവർത്തകർ കണ്ടത് മാസങ്ങൾ പഴക്കമുള്ള മൃതദേഹം. കക്കാട് കോർജാൻ യു.പി.സ്‌കൂളിന് സമീപം പ്രഫുൽ നിവാസിൽ താമസിക്കുന്ന രൂപ (70)യെയാണ് മരിച്ചനിലയിൽ കണ്ടത്. മാനസികാസ്വാസ്ഥ്യമുള്ള ഇവരുടെ സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഏറെ അവശയായിരുന്ന ഇവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

വെള്ളിയാഴ്ച ആറരയോടെയാണ് കനത്ത കാറ്റിലും മഴയിലും ഓടിട്ട കെട്ടിടം തകർന്നു വീണത്. വീട്ടിനുള്ളിൽ ആളുണ്ടെന്ന സംശയത്തിൽ നാട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് രക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെടുക്കുന്നത്. കണ്ണൂർ സ്പിന്നിംഗ് മിൽ ജീവനക്കാരിയായിരുന്നു രൂപ. മൃതദേഹത്തിന് മാസങ്ങൾ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.