flood

കഴിഞ്ഞ പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം വലംകൈയായി രക്ഷാപ്രവർത്തനത്തിൽ മോഡിഫൈ ചെയ്ത ജീപ്പുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ പ്രളയം കഴിഞ്ഞതോടെ ഇത്തരം വാഹനങ്ങൾക്ക് ശനികാലം തുടങ്ങി. മോട്ടോർവാഹന വകുപ്പ് മോഡിഫൈ ചെയ്ത വാഹനങ്ങളുടെ മേൽ പിടിമുറുക്കുകയായിരുന്നു. വൻപിഴയാണ് ഇത്തരക്കാരിൽ നിന്നും ഉദ്യോഗസ്ഥർ പരിശോധനയ്ക്കിടെ ഈടാക്കിയിരുന്നത്. എന്നാൽ വടക്കൻ കേരളത്തിൽ വീണ്ടും പ്രളയം ശക്തിപ്രാപിച്ചപ്പോൾ പുകക്കുഴലുകൾ മോഡിഫൈ ചെയ്ത ജീപ്പുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ജീപ്പിലേറി പൊലീസ് ഉദ്യോഗസ്ഥൻ രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. സമൂഹമാദ്ധ്യമങ്ങിൽ നിരവധി വാഹനപ്രേമികളാണ് ഓഫ് രോഡുകളിൽ ഇത്തരം വാഹനങ്ങളുടെ രക്ഷാദൗത്യത്തിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.