rahul-gandhi

കോഴിക്കോട്: മഴക്കെടുതിയിൽ ബുദ്ധിമുട്ടുന്ന വയനാടൻ ജനതയ്ക്ക് തുണയേകാൻ വയനാട് എം.പി രാഹുൽ ഗാന്ധിയെത്തി. പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധി മലപ്പുറം ജില്ലയിലെ പോത്തുകൽ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ആദ്യം പോകുക.

പോത്തുകലിൽ നിന്ന് കവളപ്പാറ ദുരന്തം നടന്ന സ്ഥലത്തേക്ക് രാഹുൽ ഗാന്ധി പോകുമോയെന്ന കാര്യം വ്യക്തമല്ല. നാളെ നടക്കുന്ന വിശദമായ അവലോകന യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. കുറച്ച് ദിവസങ്ങൾ ജലക്കെടുതിയിൽ ബുദ്ധിമുട്ടുന്ന തന്റെ ലോക്‌സഭ മണ്ഡലമായ വയനാട്ടിൽ ഉണ്ടാകുമെന്നും ദുരിതാശ്വാസ ക്യാമ്പുകളും മറ്റും സന്ദർശിക്കുമെന്നും നേരത്തേ രാഹുൽഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

For the next few days I will be based in my Lok Sabha constituency, #Wayanad that has been ravaged by floods. I will be visiting relief camps across Wayanad and reviewing relief measures with District & State officials.

— Rahul Gandhi (@RahulGandhi) August 11, 2019