മോഹൻലാലിന് സൂപ്പർതാര പദവി സമ്മാനിച്ച ചിത്രമാണ് രാജാവിന്റെ മകൻ. 1986ൽ റിലീസ് ചെയ്‌ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫ് ആയിരുന്നു; സംവിധാനം തമ്പി കണ്ണന്താനവും. ചിത്രത്തിന്റെ വമ്പൻ വിജയം മലയാളസിനിമയുടെ താരരാജാവിന്റെ സിംഹാസനമാണ് ലാലിന് നേടികൊടുത്തത്. എന്നാൽ എല്ലാവരും കരുതുന്നത് പോലെ മോഹൻലാലിന്റെ ആദ്യ സൂപ്പർഹിറ്റ് രാജാവിന്റെ മകനല്ല മറ്റൊരു ചിത്രമാണ് എന്ന് പറയുകയാണ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ശശികുമാറിനെ കുറിച്ചുള്ള ഓർമ്മകുറിപ്പിലാണ് ഡെന്നിസ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഡെന്നിസ് ജോസഫിന്റെ വാക്കുകൾ-
'എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത് രാജാവിന്റെ മകനാണ് മോഹൻലാലിന്റെ ആദ്യ സൂപ്പർഹിറ്റ് സിനിമ എന്നാണ്. തെറ്റാണ്. മോഹൻലാൽ ഹീറോ ആയി അഭിനയിച്ച ആദ്യത്തെ സൂപ്പർഹിറ്റ് ശശികുമാർ സാർ സംവിധാനം ചെയ്‌ത പത്താമുദയം ആണ്. ശശികുമാർ സാർ ആണ് മോഹൻലാലിന്റെ ആദ്യ സൂപ്പർഹിറ്റ് ഉണ്ടാക്കിയത്'.