kerala-flood

പ്രളയം മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും സമ്മാനിക്കുന്നത് ദുരിതമാണ്. തോരാത്ത മഴയും ഉരുൾപൊട്ടലും പകർന്ന ദുരിതത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ട നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളിലായി നമ്മൾ കണ്ടുകഴിഞ്ഞു. അത്തരത്തിൽ ദുരന്തത്തിന്റെ നേർചിത്രങ്ങളിൽ ഇതാ ഒന്നുകൂടി. ആരുടെയും കണ്ണ് നനയിക്കുന്ന ഒന്ന്.

രക്ഷാപ്രവർത്തകരിൽ ഒരാളുടെ നെഞ്ചോടു ചേർന്നിരിക്കുന്ന കുരങ്ങൻ കുഞ്ഞാണ് വീഡിയോയിൽ. നനഞ്ഞു വിറയ്ക്കുമ്പോഴും താൻ സുരക്ഷിത കരങ്ങളിൽ തന്നെയാണെന്ന പൂർണവിശ്വാസത്തോടെയാണവൻ. കുരങ്ങിന്റെ പുറത്തു വാൽസല്യത്തോടെ തടവുമ്പോഴും വിതുമ്പുന്ന രക്ഷാപ്രവർത്തകനെയാണ് വീഡിയോയിൽ കാണാൻ കഴിയുക.

'ഇദ്ദേഹം ആരാണ് എന്ന് അറിയില്ല ..എങ്കിലും നമിക്കുന്നു നിങ്ങളെ. ആ കണ്ണുനിറയുന്നതും അതിൽ കളവ് ഇല്ല' എന്ന കുറിപ്പോടെയാണ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.