കൽപ്പറ്റ: വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ പത്ത് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇനി എട്ടുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതർ പറയുന്നത്.
ഇന്നലെ ഉച്ചയോടെയാണ് എസ്റ്റേറ്റ് പാടിയിലെ താമസക്കാരിയായിരുന്ന റാണിയുടെ മൃതദേഹം കണ്ടെത്തിയത്.
മറ്റുള്ളവർക്കായുളള തെരച്ചിൽ പുരോഗമിക്കുകയാണ്. ജെ.സി.ബി ഉപയോഗിച്ച് മലമുകളിൽ നിന്ന് പതിച്ച മണ്ണും പാറകളും
കെട്ടിട അവശിഷ്ടങ്ങളുമൊക്കെ മാറ്റുകയാണ്. ഇതിനിടെ കള്ളാടി മുതൽ പുത്തുമലവരെയുളള പ്രദേശങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന നിരവധി പേരെ ഇവിടെ നിന്ന് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ഇനി കണ്ടെത്താനുള്ളവർ
അവറാൻ (68)
അബൂബക്കർ(62)
റാണി (57)
ഷൈല (32)
അണ്ണയ്യ (56)
ഗൗരിശങ്കർ (26)
നെബിസ് (72)
ഹംസ മുത്രതൊടി( 62)