ipo

കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്ക് (പഴയ പേര് കാത്തലിക് സിറിയൻ ബാങ്ക്) ഓഹരി വിപണിയിലേക്ക്. പ്രാരംഭ ഓഹരി വില്‌പന (ഐ.പി.ഒ) നടത്തി ഓഹരി വിപണിയിലേക്ക് ചുവടുവയ്‌ക്കാനുള്ള അപേക്ഷ ബാങ്ക് സമർപ്പിച്ചു. 400 കോടി രൂപ ഐ.പി.ഒയിലൂടെ സമാഹരിക്കാനാണ് നീക്കം.

കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെ​യ​ർ​ഫാ​ക്‌​സ് ​ഫി​നാ​ൻ​ഷ്യ​ൽ​ ​ഹോ​ൾ​ഡിം​ഗ്‌​സി​ന്റെ​ ​ഇ​ന്ത്യാ​ ​വി​ഭാ​ഗ​മാ​യ​ ​ഫെ​യ​ർ​ഫാ​ക്‌​സ് ​ഇ​ന്ത്യ​ ​ഹോ​ൾ​ഡിം​ഗ്‌​സ് ​കോ​ർ​പ്പ​റേ​ഷ​ൻ സി.എസ്.ബിയുടെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. ഈ ഇടപാടിലൂടെ 1,200 കോടി രൂപ ബാങ്കിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട്, നിലവിൽ ബാങ്കിന് മൂലധന പ്രതിസന്ധിയില്ല. എന്നാൽ, സെപ്‌തംബർ 30നകം ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യണമെന്ന് ബാങ്കിനോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌തിട്ടില്ലാത്ത ചുരുക്കം ബാങ്കുകളിലൊന്നാണ് സി.എസ്.ബി ബാങ്ക്.

മൂലധന പ്രതിസന്ധി ഇല്ലാത്തതിനാൽ ലിസ്‌റ്റിംഗ് ലക്ഷ്യമിട്ടുള്ള നടപടിക്രമങ്ങളാണ് ഐ.പി.ഒയ്‌ക്കായി ബാങ്ക് സ്വീകരിക്കുന്നത്. ഐ.പി.ഒയിലൂടെ വിറ്റഴിക്കുന്ന ഓഹരികളിൽ 370 കോടി രൂപയുടേത് നിലവിലെ ഓഹരി ഉടമകളിൽ നിന്ന് ശേഖരിക്കുന്നതായിരിക്കും. 'ഓഫർ ഫോർ സെയിൽ" വഴിയായിരിക്കും ഈ ഓഹരികളുടെ വില്‌പന. 30 കോടി രൂപയുടെ മാത്രം പുതിയ ഓഹരികൾ മാത്രമായിരിക്കും (ഫ്രഷ് ഇക്വിറ്റീസ്) ഐ.പി.ഒയ്‌ക്കായി സൃഷ്‌ടിക്കുക.

ഐ.പി.ഒ വഴി സമാഹരിക്കുന്ന തുകയിൽ നിന്ന് ചെലവ് കഴിച്ചുള്ള തുക നിലവിലെ ഓഹരി ഉടമകൾക്ക് തന്നെ ബാങ്ക് കൈമാറിയേക്കും. ഐ.പി.ഒയുടെ മേൽനോട്ടത്തിനായി ആക്‌സിസ് കാപ്പിറ്റൽ ലിമിറ്റഡ്, ഐ.ഐ.എഫ്.എൽ എന്നിവയെ ബാങ്ക് നിയോഗിച്ചിട്ടുണ്ട്. ഏറെക്കാലത്തിനു ശേഷമാണ് ഇന്ത്യയിൽ ഒരു വാണിജ്യ ബാങ്ക് പ്രാരംഭ ഓഹരി വില്‌പനയ്ക്ക് എത്തുന്നത്. 2016 ആഗസ്‌റ്രിൽ ആ‌ർ.ബി.എൽ ബാങ്കാണ് അവസാനമായി ഐ.പി.ഒ നടത്തിയത്. കാത്തലിക് സിറിയൻ ബാങ്ക് 2015ൽ ഐ.പി.ഒയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും പിൻവാങ്ങിയിരുന്നു.

കാത്തലിക് സിറിയൻ ബാങ്കിന്റെ ഐ.പി.ഒ പൂർണമാകുമ്പോൾ, ഓഹരി വിപണിയിൽ കേരളത്തിൽ നിന്നുള്ള വാണിജ്യ ബാങ്കുകളുടെ സാന്നിദ്ധ്യം നാലാകും. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്‌മി ബാങ്ക് എന്നീ കേരള ബാങ്കുകൾ ഓഹരി വിപണിയിൽ ലിസ്‌റ്ര് ചെയ്‌തവയാണ്. എസ്.ബി.ഐയിൽ ലയിച്ച, സ്‌റ്രേറ്ര് ബാങ്ക് ട്രാവൻകൂർ (എസ്.ബി.ടി) ഓഹരി വിപണിയിൽ ലിസ്‌റ്ര് ചെയ്യപ്പെട്ടിരുന്നു.

നൂറ്റാണ്ടിന്റെ ബാങ്ക്

ഒരു നൂറ്റാണ്ടിനടുത്ത് പ്രവർത്തന പാരമ്പര്യമുള്ള കാത്തലിക് സിറിയൻ ബാങ്കിന് (ഇപ്പോൾ സി.എസ്.ബി ബാങ്ക്) പത്തിലേറെ സംസ്ഥാനങ്ങളിലായി 400ലേറെ ശാഖകളും 250ലധികം എ.ടി.എമ്മുകളുമുണ്ട്.

51%

മൂലധനക്കുറവ് മൂലം പ്രതിസന്ധിയിലായിരുന്ന സി.എസ്.ബി ബാങ്കിന്റെ 51 ശതമാനം ഓഹരികൾ ഇപ്പോൾ ഫെയർഫാക്‌സിന് സ്വന്തമാണ്. കഴിഞ്ഞവർഷമാണ് കനേഡിയൻ ശതകോടീശ്വരൻ പ്രേം വത്സയുടെ കീഴിലുള്ള ഫെയർഫാക്‌സ് ബാങ്കിന്റെ ഓഹരികൾ സ്വന്തമാക്കിയത്. ഇതുവഴി 1,200 കോടി രൂപ നിക്ഷേപവും ബാങ്കിന് ലഭിച്ചു. ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​ഇ​ന്ത്യ​ൻ​ ​ബാ​ങ്കി​ന്റെ​ ​മേ​ജ​ർ​ ​ഓ​ഹ​രി​ക​ൾ​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​വി​ദേ​ശ​ ​സ്ഥാ​പ​ന​ത്തെ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​അ​നു​വ​ദി​ച്ച​ത്.

ലാഭത്തിന്റെ

പാതയിലേക്ക്

നിലവിൽ മൂലധന പ്രതിസന്ധി ഇല്ലാത്തതിനാൽ, മികച്ച ഉത്പന്നങ്ങളും സേവനവും അവതരിപ്പിച്ച് ലാഭപാതയിലേക്ക് കയറാനുള്ള ശ്രമത്തിലാണ് ബാങ്ക്. ​സ്വ​ർ​ണ​ ​വാ​യ്‌​പ,​ ​റീ​ട്ടെ​യി​ൽ​ ​വാ​യ്‌​പ,​ ​ചെ​റു​കി​ട​-​ഇ​ട​ത്ത​രം​ ​സം​രം​ഭ​ക​ ​വാ​യ്‌​പ എന്നിവയിലാണ് ശ്രദ്ധ കൂടുതൽ.

പേരിലെ മാറ്റം

കഴിഞ്ഞ ജൂണിലാണ് കാത്തലിക് സിറിയൻ ബാങ്ക് എന്ന പേര് മാറ്റി സി.എസ്.ബി എന്ന പേര് ബാങ്ക് സ്വീകരിച്ചത്. പേരിലുണ്ടായിരുന്ന 'കാത്തലിക്", 'സിറിയൻ" എന്നീ വാക്കുകൾ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനും നിക്ഷേപം തേടാനും തടസമാകുന്നത് വിലയിരുത്തിയാണ് പേരു പരിഷ്‌കരിച്ചത്.

₹400 കോടി

പ്രാരംഭ ഓഹരി വില്‌പനയിലൂടെ (ഐ.പി.ഒ) സി.എസ്.ബി ബാങ്ക് സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 400 കോടി രൂപ.