landslide

കോട്ടക്കുന്ന്: മലപ്പുറം ജില്ലയിലെ കോട്ടക്കുന്നിൽ രക്ഷാപ്രവർത്തകർ കണ്ടത് ഉള്ളുലയ്ക്കുന്ന കാഴ്ച. രക്ഷാപ്രവർത്തകർ മണ്ണ് മാറ്റുമ്പോൾ അതിനടിയൽ ഒന്നരവയസുകാരൻ ധ്രുവിനെ ചേർത്തുപിടിച്ച അമ്മ ഗീതുവിനെയാണ് കണ്ടത്. കോട്ടക്കുന്ന് പടിഞ്ഞാറെ ചെരുവിൽ ഉണ്ടായ ഉരുൾപൊട്ടലിലാണ് ചാത്തക്കുളം സത്യന്റെ മരുമകൾ ഗീതുവും (22) പേരമകൻ ധ്രുവനും (ഒന്നര) മരിച്ചത്. ഉരുൾ പൊട്ടലിൽ സത്യന്റെ ഭാര്യ സരോജിനി (50)യേയും കാണാതായിട്ടുണ്ട്.

തിരിച്ചറിയാനാവാത്ത രീതിയാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ ഗീതു ധ്രുവന്റെ കെെചേർത്തുപിടിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ശരത്തിന്റെ കൺമുന്നിലാണ് അമ്മയും ഭാര്യയും കുഞ്ഞും മണ്ണിനടിയിൽ പെട്ടുപോയത്. വിണ്ടുകീറി നിന്നിരുന്ന മലയുടെ ഭാഗം കനത്ത മഴയിൽ ഇടിഞ്ഞ് താഴേക്ക് പതിച്ചക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും അമ്മ അതിനടിയിൽപ്പെട്ടു. ഭാര്യയും കുഞ്ഞും വീടിന്റെ അകത്തായിരുന്നു ഉണ്ടായിരുന്നത്. ചെളിയും വെള്ളവും ഒലിച്ചിറങ്ങയതോടെ വീട് തകർന്ന് മണ്ണിനടിയൽപെട്ടു.

സംഭവസ്ഥലത്തുണ്ടായിരുന്ന ശരത്തിന്റെ സുഹൃത്ത് ശക്കീബ് അദ്ഭുതകരമായി രക്ഷപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് പിന്നീട് മണിക്കൂറുകള്‍ നീണ്ട തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കാലാവസ്ഥ മോശമായതിനെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.