കൈവിടാൻ മനസ്സില്ലാതെ ..., കഴിഞ്ഞ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടിടത്തു നിന്ന് സ്വരുക്കൂട്ടിത്തുടങ്ങിയതേയുള്ളൂ ഈ കുടുംബം. വീണ്ടുമൊരു പ്രളയത്തിൽ എന്തുചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ആലപ്പുഴ ചെങ്ങനാശ്ശേരി റോഡിൽ പാറക്കൽ കലുങ്കിന് സമീപം വാഴപ്പറമ്പിൽ കുഞാപ്പായിയും കുടുംബവും പാതിമുങ്ങിയ വീടിനുമുന്നിൽ.