ന്യൂഡൽഹി: സമ്പദ്‌രംഗത്തെ മാന്ദ്യം വിട്ടൊഴിയുന്നതിന്റെ സൂചനയായി രാജ്യത്ത് ഇന്ധന ഉപഭോഗത്തിൽ മികച്ച വർദ്ധന. കഴിഞ്ഞമാസം മൊത്തം ഉപഭോഗം 3.3 ശതമാനം വർദ്ധിച്ച് 17.58 മില്യൺ ടണ്ണിലെത്തിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) റിപ്പോർട്ട് വ്യക്തമാക്കി. പെട്രോളിന്റെ ഡിമാൻഡ് 8.8 ശതമാനം വർദ്ധിച്ച് 2.52 മില്യൺ ടണ്ണായി.

എൽ.പി.ജി ഉപഭോഗം ഒമ്പത് ശതമാനം ഉയർന്ന് 2.22 മില്യൺ ടണ്ണിലെത്തി. റോഡ് നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന ബിറ്റുമെൻ ഉപഭോഗത്തിലെ വളർച്ച 36.4 ശതമാനമാണ്. ഇന്ധന ഓയിലിന്റെ ഉപഭോഗം 8.3 ശതമാനവും ഉയർന്നു. അതേസമയം, നാഫ്‌ത ഉപഭോഗം 5.2 ശതമാനം കുറഞ്ഞ് 1.22 മില്യൺ ടണ്ണായി.