മലയാളത്തിന് ശേഷം തമിഴിലും തെലുങ്കിലും കന്നടയിലുമായി ഭാഗ്യം പരീക്ഷിച്ച നടിയാണ് നിത്യാ മേനൻ. ആ പരീക്ഷണം വിഫലമായതുമില്ല. ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ് നിത്യാ മേനൻ. സൂപ്പർ സംവിധായകൻ മണി രത്നത്തിന്റെ ചിത്രത്തിലും അഭിനയിച്ച് കഴിഞ്ഞ നിത്യ ഇനി ചുവട് വയ്ക്കുന്നത് ഹിന്ദിയിലേക്കാണ്. അക്ഷയ് കുമാർ, സോനാക്ഷി സിൻഹ, തപ്‌സി പന്നു, വിദ്യാ ബാലൻ, എന്നിവരോടൊപ്പം 'മിഷൻ മംഗൾ' എന്ന ചിത്രത്തിലൂടെയാണ് നിത്യ ബോളിവുഡിലേക്ക് കടക്കുന്നത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷമാണ് നിത്യക്ക് എന്നാണ് ലഭിക്കുന്ന വിവരം.
LATEST PIC #NithyaMenon 😘😍 from #MissionMangal event.. pic.twitter.com/FWmcHzhlOp @actress_latest @ActressLust @shrutishagger @NithyaMenonFC
— TRENDING#😎 (@SpreadLove77777) August 8, 2019
Glam Doll #NithyaMenon 💖💖💖
Latest Clicks @MenenNithya pic.twitter.com/KU8GJmCMRv
#NithyaMenon #ut #universaltamil @universalthamil #lka #SriLanka https://t.co/70TdaYCrfM pic.twitter.com/JPGGae55O7
ചിത്രത്തിന്റെ പ്രൊമോഷൻ ജോലികളുമായി മുംബയിൽ വൻ തിരക്കിലാണ് ഈ നടി ഇപ്പോൾ. മുംബയിൽ ജുഹുവിൽ വച്ച് നടന്ന പ്രൊമോഷൻ സംബന്ധമായി പുറത്ത് വന്ന ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇറുകിയ ചുവപ്പ് ഫ്‌ളോയിങ് ടോപ്പും നീല ജീൻസും ഇട്ട് അതിസുന്ദരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നിത്യാ മേനന്റെ വീഡിയോയും ഫോട്ടോകളും ഇപ്പോൾ ആരാധകർ തിരഞ്ഞുപിടിക്കുകയാണ്. അക്ഷയ് കുമാറിനെ നായകനാക്കി ജഗൻ ശക്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
#NithyaMenon LATEST UPDATES pic.twitter.com/NOimxeYJTa
— Actress Latest Updates (@actress_latest_) August 8, 2019