തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നർക്ക് താങ്ങായി സിനിമാ താരങ്ങൾ. പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പത്ത് ടെംപററി ടോയ്‌ലെറ്റുകളാണ് നടന്‍ ജയസൂര്യ നൽകിയത്. കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനായി അഞ്ച് ടെംപററി ടോയ്ലറ്റുകൾ വീതമാണ് നൽകിയത്. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിടുന്നുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് ടോയ്ലറ്റുകൾ നൽകുന്നത്.
അതേസമയം, ദുരിതത്തിൽപ്പെട്ടവർക്ക് ഭക്ഷണം ലഭ്യമാക്കണമെന്ന ആവശ്യവുമായി കുഞ്ചാക്കോ ബോബൻ രംഗത്തെത്തി. ബലിപ്പെരുന്നാൾ ദിനമായ തിങ്കളാഴ്ച്ച വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നാണ് ചാക്കോച്ചന്റെ അഭ്യർത്ഥന.കേരള ഫ്ലഡ് ഡിസാസ്റ്റർ അർജന്റ് ഹെല്‍പ്പി'ന്റെ ഫേസ്ബുക്ക് സന്ദേശം പങ്കുവച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ അഭ്യർഥന. നാളെ എല്ലാരും ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാൾ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവർക്കും നന്മയുണ്ടാവട്ടെ'. കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചു.
നടൻ ഇന്ദ്രജിത്ത്, സരയൂ, പാർവ്വതി തിരുവോത്ത്, ടോവിനോ തോമസ്, വിനയ് ഫോർട്ട് തുടങ്ങിയ നിരവധി താരങ്ങളായി ദുരിതമനുഭവിക്കുന്നർക്ക് താങ്ങായി പ്രവർത്തിക്കുന്നത്. എന്നാൽ 'അൻപോടു കൊച്ചി എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ ഇനിയും വേണ്ടത്ര സാധനങ്ങൾ എത്തിയിട്ടില്ലെന്ന് താരങ്ങൾ പറയുന്നത്.