യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റ് ഹോസ്പിറ്റലിൽ നഴ്സുമാർക്ക് അവസരം. ഒഡെപെക് വഴി സൗജന്യ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഇംഗ്ളണ്ടിലെ നാഷണൽ ഹെൽത്ത് സർവീസിനു കീഴിലുള്ള ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ളണ്ട്(എച്ച്.ഇ.ഇ) നടപ്പാക്കുന്ന ഗ്ളോബൽ ലേണേഴ്സ് പ്രോഗ്രാം മുഖേന നടപ്പാക്കുന്നതാണ് പദ്ധതി. നഴ്സുമാർക്കും മറ്റ് ഹെൽത്ത്കെയർ പ്രൊഫഷണൽസിനും ജോലിയോടൊപ്പം പഠിക്കാനുള്ള അവസരംകൂടിയാണ് ഗ്ളോബൽ ലേണേഴ്സ് പ്രോഗ്രാം ഒരുക്കുന്നത്. ഗവ/പ്രൈവറ്റ് ആശുപത്രികളിലുള്ള നഴ്സുമാർക്ക് ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്. സ്പെഷ്യൽ ഓഫറുകൾ: യുകെയിലേക്കുള്ള യാത്ര ചെലവ് , ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി ഫീസ്. സി.ബി.ടി എക്സാം ഫീസ്. എൻ.എം.സി ആപ്ളിക്കേഷൻ ഫീസ് എന്നിവ ഒഡെപെക് വഹിക്കും.വിസയും ഇമിഗ്രേഷൻ സർചാർജും , എയർടിക്കറ്റ്, ആദ്യ ഒ.എസ്.സി.ഇ പരീക്ഷാ ഫീസ് എന്നിവ എച്ച്.ഇ.ഇ/എൻ.എച്ച്.എസ് വഹിക്കും. യോഗ്യത: ബിഎസ്സി നഴ്സിംഗ് / ഡിപ്ളോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി. നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ചുരുങ്ങിയത് ആറ് മാസത്തെ ക്ളിനിക്കൽ എക്സ്പീരിയൻസ് ആവശ്യമാണ്. ഐ.ഇ.എൽ.ടി.എസ് : എഴുത്ത്: 6.6. സംസാരം/വായന: 7.0, ഓവറോൾ: 7.0. ഒക്കുപ്പേഷണൽ ഇംഗ്ളീഷ് ടെസ്റ്റ്: ഗ്രേഡ് ബി. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ഒഡെപെകിൽ രജിസ്റ്റർ ചെയ്യണം. glp@odepc.in എന്ന ഇമെയിലിൽ ബയോഡാറ്റ അയയ്ക്കണം.
കെയർഫോർ
യു.എ.ഇയിലെ കെയർഫോർ ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി തസ്തികകളിൽ നിയമനം. റെഫ്രിജറേറ്റഡ് ട്രക്ക് ഡ്രൈവർ, ബേബി ആൻഡ് ചിൽഡ്രൻ സെക്ഷൻ മാനേജർ, ബേബി ആൻഡ് ചിൽഡ്രൻ സ്റ്റാഫ്, ബേബി ആൻഡ് ചിൽഡ്രൻ സൂപ്പർവൈസർ, മെൻ ആൻഡ് ലേഡീസ് സെക്ഷൻ മാനേജർ, മെൻ ആൻഡ് ലേഡീസ് സ്റ്റാഫ്, മെൻ ആൻഡ് ലേഡീസ് സൂപ്പർവൈസർ, ഷൂസ് ഹോം ലിനൻ സെക്ഷൻ മാനേജർ, ഷൂസ് ഹോം ലിനൻ സെക്ഷൻ മാനേജർ, ടെക്സ്റ്റൈൽ ഡിപ്പാർട്ട്മെന്റ് ഹെഡ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.carrefouruae.com. കൂടുതൽ വിവരങ്ങൾക്ക്: /jobsindubaie.com
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടിയിൽ നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. സ്റ്റാഫ് നഴ്സ്, സീനിയർ അഡ്മിനിസ്ട്രേറ്രീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എമർജൻസി സ്പെഷ്യലിസ്റ്റ് രജിസ്ട്രാർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റ്, ഓങ്കോളജി കൺസൾട്ടന്റ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് , പീഡിയാട്രിക് നെഫ്റോളജി സ്പെഷ്യലിസ്റ്റ് സീനിയർ രജിസ്ട്രാർ, ഡെന്റൽ ഹൈജെനിസ്റ്റ്, ഡെന്റൽ സ്റ്റെറിലൈസർ, കൺസൾട്ടന്റ് ഒഫ്താൽമോളജി തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.dha.gov.ae കൂടുതൽ വിവരങ്ങൾക്ക്: jobsindubaie.com.
ബ്രിട്ടീഷ് കൗൺസിൽ
ബ്രിട്ടീഷ് കൗൺസിൽ വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ബഹ്റൈൻ, ഇറ്റലി, കുവൈറ്റ്, മലേഷ്യ, ഒമാൻ, സിംഗപ്പൂർ , ദുബായ് എന്നിവിടങ്ങളിലേക്കാണ് അവസരം. കൊമേഴ്സ്യൽ മാനേജർ, ആർട്ട് ആസിസ്റ്റന്റ് , എക്സാമിനേഷൻ സർവീസ് അസിസ്റ്റന്റ്, ബിസിനസ് ഓപ്പറേഷൻ മാനേജർ,ടിസി ഓപ്പറേഷൻ കോഡിനേറ്രർ, ആർട്ട് പ്രോഗ്രാം ഓഫീസർ, ഡയറക്ടർ ഇംഗ്ളീഷ് ലാംഗ്വേജ് സർവീസ്, ഐടി സർവീസ് ഡെലിവറി ഓഫീസർ, കസ്റ്റമർ സർവീസ് ഓഫീസർ, ഇംഗ്ളീഷ് ടീച്ചർ, അക്കാഡമിക് ബിസിനസ് ട്രാൻസ്ഫോർമേഷൻ മാനേജർ, അക്കാഡമിക് മാനേജർ, കോൺട്രാക്ട് ഫിനാൻസ് മാനേജർ, കോഴ്സ് കൺസൾട്ടന്റ്, പ്രി-സ്കൂൾ ഇംഗ്ളീഷ് ടീച്ചർ, പ്രൊഫഷണൽ ഡെവലപ്മെന്റ് സെന്റർ ട്രെയിനിംഗ് കൺസൾട്ടന്റ്, ഐഇഎൽടിഎസ് എക്സാമിനർഎന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.britishcouncil.ae/en. കൂടുതൽ വിവരങ്ങൾക്ക്: jobsindubaie.com.
ഹോണ്ട ദുബായിൽ
ദുബായിലെ ഹോണ്ട കമ്പനിയിൽ നിരവധി തസ്തികകളിലേക്ക് ഒഴിവ്. അസിസ്റ്റന്റ് , ലോജിസ്റ്രിക്സ് പ്ളാനിംഗ് മാനേജർ, സ്റ്രോക്ക് ആൻഡ് മെറ്രീരിയൽ ഹാൻഡ്ലർ , ടെക്നിക്കൽ കോഡിനേറ്റർ, ഇലക്ട്രിക്കൽ വയറിംഗ് ഡിസൈൻ എൻജിനീയർ, സെയിൽസ് മാനേജർ, ഒക്കുപ്പേഷ്ണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി സ്പെഷ്യലിസ്റ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.honda.ae/. കൂടുതൽ വിവരങ്ങൾക്ക്: jobsindubaie.com.
ഡി.എച്ച്.എൽ എക്സ്പ്രസ്
ഡി.എച്ച് .എൽ എക്സ്പ്രസ് യു.എ.ഇയിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ലീഗൽ കൺസൾട്ടന്റ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, കളക്ടർ(അക്കൗണ്ട് റിസീവബിൾ സ്പെഷ്യലിസ്റ്റ്, സീനിയർ അക്കൗണ്ടന്റ്, ഇംപോർട്ട് ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് , കസ്റ്രംസ് ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.dhl.co.in. കൂടുതൽ വിവരങ്ങൾക്ക്: jobsindubaie.com.
ജുമാ അൽ മജീദ് ഗ്രൂപ്പ്
ദുബായിലെ ജുമാ അൽ മജീദ് ഗ്രൂപ്പ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
ലോൻഡ്രി അറ്റന്റർ, ടെക്നീഷ്യൻ, ഇന്റേണൽ ഓഡിറ്റർ കോ ഓഡിനേറ്റർ, ഓഡിറ്റർ, പർച്ചേസ് റെപ്രസെന്റേറ്റീവ്, സെയിൽസ് സൂപ്പർവൈസർ, കംപ്യൂട്ടർ എൻജിനീയർ, ജൂനിയർ കാർഗോ ഓഫീസർ, സിവിൽ എൻജിനീയർ, ടെക്നീഷ്യൻ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.al-majid.com.
കൂടുതൽ വിവരങ്ങൾക്ക്: omanjobvacancy.com
അഫിയ ഇൻഷ്വറൻസ് ബ്രോക്കറേജ് സർവീസ്
ദുബായിലെ അഫിയ ഇൻഷ്വറൻസ് ബ്രോക്കറേജ് സർവീസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ലൈഫ് ഇൻഷ്വറൻസ് അഡ്വൈസർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, സീനിയർ ഇൻഷ്വറൻസ് അഡ്വൈസർ, ഇൻഷ്വറൻസ് അഡ്വൈസർ, ഹെൽത്ത് ഇൻഷ്വറൻസ് അഡ്വൈസർ, കാൾ സെന്റർ കസ്റ്റമർ സർവീസ് റെപ്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്,തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:
afia.ae/കൂടുതൽ വിവരങ്ങൾക്ക്: jobsindubaie.com
എമിറേറ്റ്് ഫ്ളൈറ്റ് കാറ്ററിംഗ്
ദുബായ് എമിറേറ്ര് ഫ്ളൈറ്റ് കാറ്ററിംഗ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സോസ് ഷെഫ്, മാർക്കറ്റിംഗ് മാനേജർ, എക്സിക്യൂട്ടീവ് സോസ് ഷെഫ്, സപ്ളൈയർ പെർഫോമൻസ് മാനേജർ, സോഴ്സിംഗ് സ്പെഷ്യലിസ്റ്റ്, വെയിറ്റർ, ലോജിസ്റ്റിംക്സ് സൂപ്പർവൈസർ, ഡോക്യുമെന്റ് കൺട്രോളർ, സെക്രട്ടറി, അഡ്മിൻ അസിസ്റ്രന്റ്, ഐടി എൻജിനീയർ, ഐടി ടെക്നീഷ്യൻ, സോഫ്റ്ര്വെയർ ഡെവലപ്പർ, നെറ്റ്വർക്ക് എൻജിനിയർ, ഐടി മാനേജർ, പ്രൊക്യുർമെന്റ് ഓഫീസർ, പ്രൊക്യുർമെന്റ് എൻജിനിയർ, അഡ്മിൻ/എച്ച് ആർ ഓഫീസർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.emiratesflightcatering.com.വിശദവിവരങ്ങൾക്ക്: www.naukrigulf.com.
ദുബായ് ഇസ്ളാമിക് ബാങ്ക്
ദുബായ് ഇസ്ളാമിക് ബാങ്ക് റെപ്രസെന്റേറ്റീവ്- ഫോൺ ബാങ്കിംഗ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. ഏത് രാജ്യക്കാർക്കും അപേക്ഷിക്കാം. ഹെൽപ് ഡെസ്ക്/കസ്റ്റമർ സർവീസ്യടെലികോളിംഗ് മേഖലകൾ കൈകാര്യം ചെയ്യാനുള്ള പ്രാവിണ്യം. കമ്പനിവെബ്സൈറ്റ് :www.dib.ae/ വിശദവിവരങ്ങൾക്ക്: www.naukrigulf.com.
ലാൻഡ്മാർക്ക് ഗ്രൂപ്പിൽ
ദുബായിലെ ലാൻഡ്മാർക്ക് ഗ്രൂപ്പിൽ മെയിന്റനൻസ് ഇലക്ട്രീഷ്യൻ തസ്തികയിൽ ഒഴിവ്. ഇന്ത്യക്കാർക്കാണ് അവസരം. തൊഴിൽ പരിചയം ആവശ്യമാണ്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് , പിഎൽസി, ഓട്ടോമേഷൻ മേഖലകളിൽ പ്രാവിണ്യം. കമ്പനിവെബ്സൈറ്റ് :www.landmarkgroup.com/ വിശദവിവരങ്ങൾക്ക്: www.naukrigulf.com.
മേസൺ, പ്ളമ്പർ കാർപെന്റർ, വെൽഡർ
അബുദാബി, യുഎഇ, ഷാർജ, ദുബായ് എന്നിവിടങ്ങളിൽ ബ്ളൂ സീരിസ് ഫെസിലിറ്റി മാനേജ്മെന്റ് സർവീസ് മേസൺ , കാർപെന്റർ, വെൽഡർ, പ്ളമ്പർ തസ്തികകളിൽ അപേക്ഷ ഷണിച്ചു. സൗജന്യ താമസം, യാത്ര, ഭക്ഷണം, മെഡിക്കൽ എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. വിശദവിവരങ്ങൾക്ക്: www.naukrigulf.com.