അബുദാബി, ദുബായ് ഷാർജ, യുഎഇ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇരുനൂറോളം ഒഴിവുകൾ. റീട്ടെയിൽ സെയിൽസ് റെപ്, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്, ബയർ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് സെക്രട്ടറി, സീനിയർ സെയിൽസ് സോഫ്റ്റ് വെയർ അക്കൗണ്ട് മാനേജർ, ഐടി ഹെൽപ്പ് ഡെസ്ക് സ്പെഷ്യലിസ്റ്റ്, ഡാറ്ര എൻട്രി സ്പെഷ്യലിസ്റ്റ്, ബേക്കറി ഇൻ ചാർജ്, കസ്റ്രമർ സർവീസ് റെപ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, എച്ച് ആർ എക്സിക്യൂട്ടീവ്, ബയർ, സ്റ്രോർ മാനേജർ, ബയർ അസിസ്റ്റന്റ്, ഡാറ്റ എൻട്രി, ഐടി ടെക്നീഷ്യൻ, ഐടി എൻജിനീയർ, സോഫ്റ്റ്വെയർ ഡെവലപ്പർ,ഐടി മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. ശമ്പളം: ₹96,429 - ₹192,858. കമ്പനിവെബ്സൈറ്റ്: www.luluhypermarket.com/വിശദവിവരങ്ങൾക്ക്: www.naukrigulf.com.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി
ദുബായ് ഗവൺമെന്റിന്റെ ഭാഗമായ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടിയിൽ ചീഫ് സ്പെഷ്യലിസ്റ്റ് - എച്ച് ആർ ബിസിനസ് പാർട്ണർ തസ്തികയിൽ ഒഴിവ്. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. യോഗ്യത: ഹ്യൂമൻ റിസോഴ്സ്/ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം പത്ത് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. വിശദ വിവരങ്ങൾക്ക്: dubaicareers.ae .
ഒമാൻ എയർ
ഒമാൻ എയറിൽ ടെക്നീഷ്യൻ, ലീഡ് ഇൻസ്ട്രക്ടർ ടെക്നിക്കൽ ട്രെയിനിംഗ്, ടെക്നിക്കൽ റെക്കോർഡ്സ് സീനിയർ ഓഫീസർ, ഇ കൊമേഴ്സ് പാർട്ണർഷിപ് സീനിയർ ഓഫീസർ, ഡിജിറ്റൽ റീട്ടെയിൽ ഡെവലപ്മെന്റ് ഓഫീസർ തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.omanair.com/കൂടുതൽ വിവരങ്ങൾക്ക്: omanjobvacancy.com.
ന്യൂ ഷീൽഡ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ്
ദുബായിലെ ന്യൂ ഷീൽഡ് ഇൻഷ്വറൻസ് ബ്രോക്കേഴ്സിൽ ടെലിസെയിൽ , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ hr@newshieldinsurance.com എന്ന വെബ്സൈറ്റിലേക്ക് ബയോഡാറ്ര അയക്കണം. കമ്പനിവെബ്സൈറ്റ്: newshieldinsurance.com. കൂടുതൽ വിവരങ്ങൾക്ക്: jobsindubaie.com
അൽ ഫാഹിം ഗ്രൂപ്പ്
ദുബായിലെ അൽഫാഹിം ഗ്രൂപ്പ് ടെക്നീഷ്യൻ, ഫോർമാൻ-ബോഡിഷോപ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ career@alfahim.ae എന്ന മെയിലിലേക്ക് അയക്കാം. കമ്പനിവെബ്സൈറ്ര്:
www.alfahim.com/. വിലാസം: P.O Box 279, Abu Dhabi,വിശദവിവരങ്ങൾക്ക്: jobsindubaie.com.
ദുബായ് മുനിസിപ്പാലിറ്റിയിൽ
ദുബായ് മുനിസിപ്പാലിറ്റിയിൽ കോസ്റ്റ് എൻജിനിയറിംഗ് എക്സ്പേർട്ട് തസ്തികയിൽ ഒഴിവ്. ഏത് രാജ്യക്കാർക്കും അപേക്ഷിക്കാം. യോഗ്യത: പിഎച്ച്ഡി (9വർഷത്തെ തൊഴിൽ പരിചയം), ബിരുദാനന്തര ബിരുദം(12വർഷത്തെ തൊഴിൽ പരിചയം ),ബിരുദം (15വർഷത്തെ തൊഴിൽ പരിചയം). സ്പെഷ്യലൈസേഷൻ: മറൈൻ കോസ്റ്റ് എൻജിനീയറിംഗ് / മറൈൻ എൻജിനീയറിംഗ്. ശമ്പളം: : 30001-40000.വിശദ വിവരങ്ങൾക്ക്:www.dm.gov.ae/
സ്മാർട്ട് ദുബായ് ഓഫീസിൽ ജി ടെക്ക് വോളണ്ടിയർ
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായി സംഘടിപ്പിക്കുന്ന ജിടെക്സ് ടെക്നോളജി വീക്കിൽ വോളണ്ടിയറാകാം. വോളണ്ടിയറിംഗ് എക്സ്പീരിയൻസുള്ള ഏത് രാജ്യക്കാർക്കും അപേക്ഷിക്കാം. ഒക്ടോബർ 6മുതൽ 10 വരെയാണ് ഷോ. ദുബായ് വേൾഡ് ട്രേഡ് സെന്റർ ഷെയ്ഖ് സൈദ് ഹാളിലാണ് ഷോ നടക്കുന്നത്. യോഗ്യത: ബിരുദം. വിശദ വിവരങ്ങൾക്ക് : www.smartdubai.ae/
എയർ കാനഡ
അബുദാബി, യുഎഇ, ഷാർജ, ദുബായ് എന്നിവിടങ്ങളിൽ എയർകാനഡ റിക്രൂട്ട്മെന്റ്നടത്തുന്നു. ഇരുനൂറോളം തസ്തികകളിൽ ഒഴിവ്. ബൈലിങ്ക്വൽ കസ്റ്റമർ സെയിൽസ് ആൻഡ് സർവീസ് ഏജന്റ്, ഐടി ടെക്നീഷ്യൻ, ഐടി എൻജിനീയർ, വെബ് ഡെവലപ്പർ, ഡോക്യുമെന്റ് കൺട്രോളർ, അഡ്മിൻ അസിസ്റ്റന്റ്, എച്ച് ആർ അസിസ്റ്റന്റ്, വേസ്റ്റ് മാനേജ്മെന്റ് സൂപ്പർവൈസർ, ട്രാൻസ്പോർട്ട് കോഡിനേറ്റർ, ലോജിസ്റ്റിക്സ് കോഡിനേറ്രർ, സെയിൽസ് സപ്പോർട്ട് ഏജന്റ്, മെറ്റീരിയൽസ് മാനേജർ, സ്റ്രേഷൻ അറ്റന്റർ, അസോസിയേറ്റ് അക്കൗണ്ട് മാനേജർ, സ്റ്റോക് കീപ്പർ, പാസർ ഏജന്റ്, മെക്കാനിക്, ഫ്ളൈറ്റ് ഡിസ്പാച്ചർ, കസ്റ്റമർ റിലേഷൻ ഏജന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.aircanada.com.വിശദവിവരങ്ങൾക്ക്: www.naukrigulf.com.
ജൈന്റ് ഹൈപ്പർമാർക്കറ്റ്
ദുബായിലെ പ്രമുഖ സൂപ്പർമാർക്കറ്റായ ജൈന്റ് ഹൈപ്പർമാർക്കറ്റ് സ്റ്റാഫ് റിക്രൂട്ട്മെന്റ് നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: www.alfardan.com.qa. വിശദ വിവരങ്ങൾക്ക് : jobsindubaie.com
ദുബായ് ടൂറിസം ഡിപ്പാർട്ട്മെന്റിൽ
ദുബായ് ഗവൺമെന്റിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഒഫ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിംഗിൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ബിസിനസ് ഇന്റലിജൻസ് മാനേജർ തസ്തികയിൽ ഒഴിവ്. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. യോഗ്യത: സ്റ്റാറ്റിസ്റ്റിക്സിലോ മറ്റേതെങ്കിലും അനബന്ധവിഷയത്തിലോ ബിരുദം. വിശദ വിവരങ്ങൾക്ക്: www.dubai.ae
എമറാത്ത്
ദുബായിലെ എമറാത്ത് കമ്പനിയിൽ പെട്രോൾ ഫില്ലേഴ്സ്, കാർ വാഷേഴ്സ് തസ്തികകളിൽ ഒഴിവ്. പ്രായം : 20 - 32. സൗജ്യന്യ താമസം . ഇന്റർവ്യൂ ആഗസ്ത് 29ന് കോഴിക്കോട് വച്ച് നടക്കും. വിശദവിവരങ്ങൾക്ക്: thozhilnedam.com.
പിഡബ്ള്യുസി
ദുബായ് പിഡബ്ള്യുസിയിലേക്ക് നിരവധി തസ്തികകളിൽ ഒഴിവ്. അഷ്വറൻസ് അസിസ്റ്റന്റ് മാനേജർ, കോർ അഷ്വറൻസ് ഡയറക്ടർ, സീനിയർ അസോസിയേറ്റ് തസ്തികകളിലേക്കാണ് നിയമനം. കമ്പനി വെബ്സൈറ്റ്: www.pwc.com. കൂടുതൽ വിവരങ്ങൾക്ക്: gulfjobvacancy.com
ആൽഫ ഇൻഷ്വറൻസ്
ദുബായിലെ ആൽഫ ഇൻഷ്വറൻസിൽ നിരവധി ഒഴിവുകൾ. അപേക്ഷിക്കാൻ താത്പര്യമുള്ളവർ careers@alphalloyds.com എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കണം. കമ്പനി വെബ്സൈറ്റ്: alphalloyds.s2hgroup.com/കൂടുതൽ വിവരങ്ങൾക്ക്: jobsindubaie.com
ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ
ദുബായ് മൾട്ടി കമ്മോഡിറ്രീസ് സെന്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് , ഡെലിവറി ഡയറക്ടർ, ഹ്യൂമൻ റിസോഴ്സ് ബിസിനസ് പാർട്ണർ, സീനിയർ ലീഗൽ കൗൺസിൽ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dmcc.ae. കൂടുതൽ വിവരങ്ങൾക്ക്: jobsindubaie.com
ദുബായ് കസ്റ്റംസിൽ
ദുബായ് ഗവൺമെന്റിന്റെ ഭാഗമായ ദുബായ് കസ്റ്റംസിൽ ആഗസ്റ്റ് മാസത്തിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.ഫസ്റ്റ് റിവ്യൂവർ, ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ, ഇൻസ്പെക്ഷൻ ഓഫീസർ, ഫെസിലിറ്റി മാനേജ്മെന്റ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.dubaicustoms.gov.ae. കൂടുതൽ വിവരങ്ങൾക്ക്: jobsindubaie.com
റോയൽ കളക്ഷൻ ട്രസ്റ്റിൽ
യു.കെ റോയൽ കളക്ഷൻ ട്രസ്റ്റിൽ റീട്ടെയിൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. ആഗസ്ത് ആവസാനമോ സെപ്തംബർ ആദ്യമോ ഇന്റർവ്യൂ നടക്കും. ആഗസ്ത് 27 വരെ അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: www.rct.uk/വിശദ വിവരങ്ങൾക്ക് : theroyalhousehold.tal.net
സൗദി ആരംകോയിൽ
സൗദി ആരംകോയിൽ ഫിനാൻഷ്യൽ അനലിസ്റ്റ്, പ്രൊജക്ട് എൻജിനീയർ, ഓയിൽ സപ്ളൈ പ്ളാനർ, ഇന്റർനാഷണൽ മീഡിയ റെപ്രസെന്റേറ്റീവ്, പബ്ളിക് പോളിസി അനലിസ്റ്റ്, ഷെഡ്യൂളിംഗ് എൻജിനീയർ, തുടങ്ങിയ തസ്തികകളിൽ ഒഴിവുണ്ട്. വിശദ വിവരങ്ങൾക്ക് : www.aramco.jobs.
ട്രോപ്പിക്കാന പ്രോഡക്ട്സ്
ട്രോപ്പിക്കാന പ്രോഡക്ട്സ് കമ്പനി വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കാനഡ: റിലീഫ് സെയിൽസ് റെപ്രസെന്റേറ്റീവ്, പാർട് ടൈം സെയിൽസ് മർച്ചെൻഡൈസർ, സീസണൽ സെയിൽസ് മർച്ചെൻൈസർ, ഡെലിവറി ഡ്രൈവർ, ഫിനിഷ് ഇൻവെന്ററി സ്പെഷ്യലിസ്റ്റ്, വേർഹൗസ് കോഡിനേറ്റർ,വെൽഡർ, പാർട് ടൈം സാനിറ്റേഷൻ ലേബറർ, ഇലക്ട്രീഷ്യൻ. യുഎസ്: വേർഹൗസ് മാനേജർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, സപ്ളൈ ചെയിൻ ഓപ്പറേഷൻ മാനേജർ, മെയിന്റനൻസ് മാനേജർ, പ്രൊഡക്ഷൻ സൂപ്പർവൈസർ. യുകെ:പബ്ളിക് അഫയർ മാനേജർ എന്നിങ്ങനെയാണ് തസ്തികകൾ. കമ്പനിവെബ്സൈറ്റ്: www.tropicana.com.
എ.സി.എൽ കാനഡ
കാനഡയിലെ എസിഎൽ കമ്പനി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് ഡെവലപ്മെന്റ് മാനേജർ, ചാനൽ റിന്യൂവൽ മാനേജർ, കസ്റ്റമർ സക്സസ് മാനേജർ, എന്റർപ്രൈസ് അക്കൗണ്ട്സ് മാനേജർ, ഇൻസ്ട്രക്ഷ്ണൽ ഡിസൈനർ, പ്രോഗ്രാം കോഡിനേറ്റർ, പ്രോജക്ട് മാനേജർ, പബ്ളിക് സെക്ടർ അക്കൗണ്ട് എക്സിക്യൂട്ടീവ്, ക്യൂഎ എൻജിനീയർ, സെയിൽസ് ഡെവലപ്മെന്റ് റെപ്രസെന്റേറ്റീവ്, സെയിൽസ് ഡയറക്ടർ, സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ, ടെക്നിക്കൽ സപ്പോർട്ട് എൻജിനീയർ ,എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.acl.com