തൈരും ഉലുവയും ചേർന്ന മിശ്രിതം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ നിരവധി ഗുണങ്ങൾ സമ്മാനിക്കുന്നുണ്ട്. ദഹനസംബന്ധമായ സങ്കീർണതകൾ പരിഹരിക്കാനും ദഹനം സുഗമമാക്കാനും ഉത്തമമാണിത്. വയറിളക്കം പോലുള്ള പ്രശ്നങ്ങളുള്ളപ്പോൾ തൈരിൽ ഉലുവാപ്പൊടി ചേർത്ത് കഴിക്കുക. ഗ്യാസ് ട്രബിൾ, ദഹനക്കേടിനെ തുടർന്നുണ്ടാകുന്ന ഛർദ്ദി എന്നിവയ്ക്കും പരിഹാരമാണ് ഈ മിശ്രിതം. ദഹനസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് വിശപ്പില്ലായ്മ ഉണ്ടാവുമ്പോഴും തൈരും ഉലുവയും ചേർത്ത് കഴിക്കുക.തൈരും ഉലുവയും ചേർന്ന മിശ്രിതം തലയിൽ മസാജ് ചെയ്തിട്ട് ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയാം. മുടി തിളക്കത്തോടെയും കരുത്തോടെയും വളരാൻ ഇത് സഹായിക്കും. താരൻ, അകാല നര എന്നിവ ഒഴിവാക്കാനും ഇത് അത്യുത്തമമാണ്. മുടി കൊഴിച്ചിൽ ഇല്ലാതാക്കാനും ഉലുവാപ്പൊടി തൈരുമായി ചേർത്ത് തലയോട്ടിയിൽ മസാജ് ചെയ്താൽ മതി. ചർമ്മത്തിന് നിറവും തിളക്കവും ലഭിക്കാനും കറുത്ത പാടുകൾ നീങ്ങാനും തൈര് - ഉലുവ മിശ്രിതം ഉത്തമമാണ്.