പത്തനംതിട്ട ജില്ലയിലെ ഒരു വീട്ടിലാണ് വാവയുടെ ഇന്നത്തെ ആദ്യത്തെ യാത്ര. ഇവിടെ കിണറ്റിൽ ഒരാഴ്ച്ചയായി ഒരു പാമ്പിനെ കാണുന്നു എന്ന് പറഞ്ഞാണ് വിളിച്ചത്. രണ്ട് ദിവസമായി ശക്തമായ മഴയാണ്. അതിനാൽ ആരും ആ രണ്ടു ദിവസം പാമ്പിനെ കണ്ടിട്ടില്ല. എന്തായാലും ശക്തിയായി പെയ്യുന്ന മഴയെ വകവയ്ക്കാതെ കിണറ്റിലിറങ്ങാൻ വാവ തീരുമാനിച്ചു. മഴസമയത്ത് കിണറ്റിലിറങ്ങി പാമ്പിനെ പിടിക്കുക ഏറെ അപകടം നിറഞ്ഞതാണ്. ആദ്യമായാണ് ഇത്ര ശക്തമായ മഴസമയത്ത് വാവ കിണറ്റിലിറങ്ങുന്നത്. അവിടെ കൂടി നിന്നവരുടെ നെഞ്ചിടിപ്പ് കൂടി. അപകടം നിറഞ്ഞ നിമിഷങ്ങൾ കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.