തിരുവനന്തപുരം: ജീവനക്കാരൻ ഡ്യൂട്ടിയിൽ ഇല്ലാത്തത് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ സംഘടന. പാളയം സിദ്ധി വിനായക ക്ഷേത്രത്തിൽ ദേവസ്വം വിജിലൻസ് വിഭാഗം നടത്തിയ പരിശോധന ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂർ ശ്രീനീരായണ എംപ്ളോയിസ് ഫോറം ഭാരവാഹികൾ ബോർഡ് പ്രസിഡന്റിനും സെക്രട്ടറിയ്‌ക്കും പരാതി നൽകാൻ ഒരുങ്ങുന്നത്.
സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വ്യാഴാഴ്‌ച ക്ഷേത്രത്തിൽ പരിശോധനയ്‌ക്ക് എത്തിയപ്പോൾ ഒരു ജീവനക്കാരൻ ഡ്യൂട്ടിയിൽ ഇല്ലായിരുന്നു. ഇതിനെ തുടർന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറോട് വിജിലൻസ് എസ്.പിയ്‌ക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു. ഗസറ്റഡ് റാങ്കിലുള്ള അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് നോട്ടീസ് നൽകാൻ സിവിൽ പൊലീസ് ഉദ്യോഗസ്ഥന് അവകാശമില്ലെന്നാണ് സംഘടന പറയുന്നത്. ദേവസ്വം വാഹനം ഉപയോഗിച്ചെന്നും, ഇത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുന്നത്.