social-media

കേരളത്തെ നടുക്കിയ പ്രളയത്തെ അതിജീവിക്കാൻ ഒറ്റക്കെട്ടായി പൊരുതുകയാണ് മലയാളികൾ. കനത്ത മഴയിൽ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളിലേക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് കേരളീയർ. എന്നാൽ, മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവർക്ക് ഒന്നും കൊടുക്കേണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകേണ്ടെന്നും പറയുന്നവർ ഒന്നുകാണണം ഈ യുവാവിനെ.

ആദി ബാലസുധ എന്ന യുവാവ് തന്റെ സ്‌കൂട്ടർ വിറ്റുകിട്ടയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ്. ആദിക്ക് അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയത്. ഗ്രാഫിക് ഡിസൈനറും ഫോട്ടോഗ്രാഫറുമാണ് ആദി ബാലസുധ.

'മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാൻ കയ്യിലില്ല. വീടിനടുത്ത ആൾക്ക് സ്‌കൂട്ടർ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്..നമ്മൾ അതിജീവിക്കും..'-ആദി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.