kerala-flood

കേരളത്തെ നടുക്കിയ പ്രളയത്തെ അതിജീവിക്കാൻ ഒറ്റക്കെട്ടായി പൊരുതുകയാണ് മലയാളികൾ. കേരളീയർ ഒന്നടങ്കം കനത്ത മഴയിൽ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളിലേക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ്. എന്നാൽ, മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവർക്ക് ഒന്നും കൊടുക്കേണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകേണ്ടെന്നും പറയുന്നവരുണ്ട് മറുഭാഗത്ത്. എന്നാൽ,​ ഇതൊന്നും വകയ്ക്കെടുക്കാതെ ദുരിതാശ്വാസനിധിയിലേക്ക് പണമെത്തിക്കുന്നവരുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓൺലെെനായി ഇപ്പോൾ എളുപ്പത്തിൽ പണം നൽകാം. എങ്ങനെയാണെന്ന് നോക്കാം.

പണം നൽകുന്നതിനായി ആദ്യം donation.cmdrf.kerala.gov.in എന്ന വെബ്സെെറ്റ് ക്ലിക്ക് ചെയ്യുക. സെെറ്റിൽ Donate as Individual, Donate as Group വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും പണം നൽകാനുള്ള ഓപ്ഷൻ കാണാം. വ്യക്തിപരമായി പണം നൽകുകയാണെങ്കിൽ Donate as Individual ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

kerala-flood

തുടർന്ന് തുറന്നു വരുന്ന വിന്റോയിൽ എങ്ങനെ പേമെന്റ് നടത്താമെന്ന് കാണാം. അതിൽ Credit/Debit Cards/ Internet Banking (Domestic),​Credit/Debit Cards/ Internet Banking(international),​ mobile banking(airtel),wallets എന്നീ ഓപ്ഷനുകൾ കാണാം. ഇതിൽ ആദ്യത്തെ ഓപ്ഷനായ Credit/Debit Cards/ Internet Banking (Domestic) എന്ന ഓപ്ഷനിലാണ് UPI (Google Pay, PhonePe, Paytm, BHIM) വഴി പണമയക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

അത് സെലക്റ്റ് ചെയ്യുക. ബാക്കി നിങ്ങളുടെ പേര്, മെയിൽ ഐഡി, ഫോൺ നമ്പർ, സംഭാവന ചെയ്യനുദ്ദേശിക്കുന്ന പണം എന്നിവ കൂടി ചേർത്ത് Captcha എൻ്റർ ചെയ്ത് പ്രൊസീഡ് ബട്ടൺ ക്ലിക്ക് ചെയ്യുക. അതിനു ശേഷം തുറന്നുവരുന്ന പേജിൽ പേയ്മെൻ്റ് ഗേറ്റ് വേ ഓപ്ഷനുകളിൽ 'RazorPay' ക്ലിക്ക് ചെയ്ത് പ്രൊസീഡ് ടു പേയ്മെൻ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.

kerala-flood

തുടർന്ന് കാണുന്ന വിൻഡോയിൽ വിവിധ രീതികളിൽ പേയ്മെന്റ് നടത്താനുള്ള ഓപ്ഷനുകൾ തെളിയും. അതിൽ UPI ഓപ്ഷൻ ക്ലിക്ക് ചെയ്താൽ, വിവിധ UPI ആപ്പുകളുടെ ഓപ്ഷൻസ് വരും. ഇതിൽ നിങ്ങളുടെ ആപ്പ് സെലക്റ്റ് ചെയ്യുക. UPI ഐഡി എന്റർ ചെയ്യുക. Pay ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ UPI ആപ്പിലേക്ക് ഒരു പേയ്മെൻ്റ് റിക്വസ്റ്റ് വരും. അതിൽ പെയ്മെൻ്റ് നടത്തുമ്പോൾ പേയ്മെന്റ് സക്‌സസ്ഫുൾ ആണ് എന്ന പേജ് തുറന്നു വരും. ശേഷം പേമെന്റ് റസിപ്റ്റ് ഡൗൺലോഡ് ചെയ്യാം.