school

തിരുവനന്തപുരം : വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും, സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തൃശൂർ,​ കോഴിക്കോട്,​ മലപ്പുറം, ​എറണാകുളം,​വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

ഈ ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ/ ഐ.സി.എസ്‌.സി ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. ആരോഗ്യ വിദ്യാഭ്യാസ കാര്യാലയം നാളെയും മറ്റന്നാളും നടത്താനിരുന്ന പാരമെഡിക്കൽ ഡിപ്ലോമ പരീക്ഷകൾ മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും