ഓ മൈ ഗോഡിൽ പണികൊടുക്കാൻ പോയ പെൺകുട്ടിയ്ക്ക് കിട്ടിയ സൂപ്പർക്കെണിയുടെ രസമുള്ള കാഴ്ചയാണ് ഈ വാരം. ബെംഗ്ളൂരുവിൽ ഓ മൈ ഗോഡ് ടീമിനൊപ്പം അഭിനയിക്കാൻ ആളെ തിരക്കുന്നതിനിടയിലാണ് തൃശൂർ സ്വദേശിയായ ഒരു പെൺകുട്ടിയെ സംഘത്തിന് കിട്ടുന്നത്.ബാൽക്കൺ പ്രോഡക്റ്റ് എന്ന പേരിൽ മോഹൻലാൽ സിനിമയിൽ ചെയ്ത അതേ കഥാസന്ദർഭമാണെന്ന് കുട്ടിയോട് പറയുന്നു. തുടർന്ന് പ്രോഡക്റ്റുമായി ഓ മൈ ഗോഡ് സംഘത്തിനൊപ്പം കയറിയിറങ്ങുകയാണ് പെൺകുട്ടി.ഒടുവിൽ സംഘം പ്ലാൻ ചെയ്ത് വച്ച വീട്ടിൽ എത്തുന്നു.
അവിടെ ചുമരിൽ ഒട്ടിക്കുന്നതും അത് പ്രശ്നമാകുന്നതുമാണ് പ്രോഗ്രാമിന് ഉശിര് കൂട്ടുന്നത്. നഷ്ടം വന്ന കഥ ഉടമ പറയുമ്പോൾ കുട്ടി ഓ മൈ ഗോഡാണ് എന്ന് പറയുന്നു. അപ്പോഴേയ്ക്കും ക്യാമറ വച്ചിരുന്ന വാഹനം കടന്നുകളയും.അവിടെ നിന്നാണ് എപ്പിസോഡി റിവേഴ്സ് പണി തുടങ്ങുന്നത്.പുതുമ നിറഞ്ഞ ഈ എപ്പിസോഡ് ഇതിനകം തന്നെ ചാനലിലും യൂടൂബിലും ഹിറ്റായിക്കഴിഞ്ഞു.പ്രദീപ് മരുതത്തൂരാണ് ആശയവും ആവിഷ്ക്കാരവും ഒരുക്കിയിരിക്കുന്നത്.