davinci-suresh

കോഴിക്കോട്: കഴിഞ്ഞ ദിവസം ദുരിതബാധിതർക്ക് വേണ്ടി നൗഷാദ് എന്ന മനുഷ്യസ്നേഹി തന്റെ കടയിലെ വസ്ത്രങ്ങൾ കൊടുത്തത് വലിയ വാർത്തയായിരുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് ചാക്ക് കണക്കിന് വസ്ത്രങ്ങളാണ് നൗഷാദ് നൽകിയത്. നന്മയുടെ പ്രതിരൂപമായ മാലിപ്പുറത്തെ തുണികച്ചവടക്കാരന്‍ നൗഷാദിനെയാണ് പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷ് വസ്ത്രങ്ങൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നത്.

ഡാവിഞ്ചി സുരേഷ് വസ്ത്രങ്ങകൾ കൊണ്ട് നിർമ്മിച്ച സൃഷ്ടി സോഷ്യൽ മീഡിയയിലൂടെ വെെറലാകുകയാണ്. നടൻ ഗിന്നസ് പക്രുവും ചിത്രം പഖങ്കുവച്ചിട്ടുണ്ട്. തുണി കൊടുത്ത് നന്മ ചെയ്ത മനുഷ്യന് തുണി കൊണ്ട് ചെറിയ സൃഷ്ടി സമ്മാനിച്ച് ഡാവിഞ്ചി സുരേഷ് എന്ന കുറിപ്പോടെയാണ് പക്രു ചിത്രങ്ങൾ പങ്കുവച്ചത്. വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ എത്തിയ നടൻ രാജേഷ് ശർമ്മയും കൂട്ടരും എറണാംകുളം ബ്രോഡ്‌വേയിൽ കളക്ഷൻ ഇറങ്ങിയപ്പോഴാണ് നൗഷാദിനെ കാണുന്നത്. തങ്ങൾ വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് പറഞ്ഞപ്പോൾ പറഞ്ഞത് ഒന്ന് തന്റെ കട വരെ വരുമോ എന്ന് നൗഷാദ് ചോദിച്ചു. അവിടെയെത്തിയ സംഘത്തിന് നൗഷാദ് വസ്ത്രങ്ങൾ എടുത്തുകൊടുത്തു. നൗഷാദിന്റെ പ്രവർത്തി കണ്ട് അമ്പരന്ന സംഘത്തിന് കൂടുതൽ വസ്ത്രങ്ങൾ കൊടുക്കുകയായിരുന്നു.

ഇതൊക്കെ ചെയ്താൽ നൗഷാദിന് ലാഭം ലഭിക്കില്ലല്ലേ എന്നു ചോദിച്ചപ്പോൾ മനുഷ്യരെ സഹായിക്കുന്നതാണ് തന്റെ ലാഭം എന്ന് മറുപടി പറഞ്ഞു. ‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ. എന്നായിരുന്നു നൗഷാദിന്റെ മറുപടി.