flood-2018

തിരുവനന്തപുരം: കേരത്തെ മുഴുവൻ ദുരിതത്തിലാഴ്ത്തിയ മഴക്കെടുതിയിൽ നിന്ന് മോചനം നേടാൻ സംസ്ഥാനം മൊത്തം ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കളക്ഷൻ പോയിന്റുകൾ ആരംഭിച്ച് സാധനങ്ങൾ ശേഖരിച്ച് വരികയാണ്. അതിനിടയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ പണമയക്കരുതെന്ന് പറഞ്ഞ് സാമൂഹ്യ വിരുദ്ധർ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയിരുന്നു. എന്നാൽ ഇതിനെയൊക്കെ മറികടന്ന് മലയാളികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. അതേസമയം മലങ്കര ഓർത്തഡോക്‌സ് സഭയിലെ വൈദികനായ സന്തോഷ് ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കഴിഞ്ഞ തവണ പ്രളയത്തിൽ സഹായിച്ചവരോട് ആളോട് ഇത്തവണ രണ്ടുചാക്ക് അരി ചോദിച്ചതിന് ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തു എന്നാണ് വൈദികന്‍ ഫേസ്ബുക്കിൽ പറയുന്നത്. മനുഷ്യന്റെ പ്രവർത്തി ദെെവം മറക്കില്ലെന്നും വെെദികർ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കഴിഞ്ഞ വര്‍ഷം ആറന്‍മുളക്കാരി ഒരു ആന്റി വിദേശത്ത് നിന്ന് പത്തു പ്രാവിശ്യമെങ്കിലും എന്നെ വിളിച്ചു. മകന്റെ ഭാര്യയും മകളും അവധിക്കു വന്നതാണ്.വീട്ടില്‍ വെള്ളം കേറി.. അടുത്ത് ആരുമില്ല.. രക്ഷിക്കണം എന്ന് നിലവിളിച്ച് പറഞ്ഞത് കാതില്‍ ഇപ്പോളും ഉണ്ട്.. രണ്ടു മണിക്കൂറിനുള്ളില്‍ നമ്മുടെ രാജുച്ചായനേം ബന്നിയേം പറഞ്ഞയച്ച് അവരെ പരുമല ക്യാമ്പില്‍ എത്തിച്ചു... ഈ പ്രാവിശ്യം ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരി മാത്രം ഞാന്‍ ചോദിച്ചു.. ഉത്തരം ഇല്ല.. ഇന്നലെ വിണ്ടും മെസേജ് അയച്ചു.. വിജയകരമായ് എന്നെ ബ്ലോക്ക് ചെയ്തു... ദൈവം നടത്തിയ വിധങ്ങളെ മറക്കുന്നതാ മനുഷ്യാ നിന്റെ മേലുള്ള കുറ്റം... അത് അത്ര പെട്ടന്ന് മാഞ്ഞു പോകില്ല... ചിരിക്കാനും ചിന്തിക്കാനും അല്ലേ ഇതൊക്കെ തരുന്ന സന്ദേശം... നിങ്ങളിത് വായിച്ച് ഒന്നു ചിരിച്ചാ മതി... എനിക്കതാ സന്തോഷം