roma

മാഡ്രിഡ്: പ്രീസീസണിലെ തങ്ങളുടെ അവസാന സൗഹൃദ മത്സരത്തിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന് തോൽവി. ഇറ്രാലിയൻ വമ്പൻമാരായ എ.എസ്. റോമയാണ് പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട മത്സരത്തിൽ യുണൈറ്രഡിനെ വീഴ്ത്തിയത്. ഇരുടീമും നിശ്ചിത സമയത്ത് രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്രി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 5-4നായിരുന്നു റോമയുടെ ജയം.

നിശ്ചിത സമയത്ത് ഡീഗോ പെറോട്ടിയും എഡിൻ സെക്കോയുമാണ് റോമയ്ക്കായി ഗോൾ നേടിയത്. മാഴ്സലോയും കസിമിറോയും റയലിനായി ലക്ഷ്യം കണ്ടു. നാല് ഗോളും ആദ്പകുതിയിൽ തന്നെ വീണു.

ഷൂട്ടൗട്ടിൽ നിശ്ചിത സമയത്ത് ഗോൾ നേടിയ മാഴ്സലോയുടെ കിക്ക് പിഴച്ചതാണ് റയലിന് തിരിച്ചടിയായത്.
ലാ ലിഗയിൽ ശനിയാഴ്ച സെൽറ്റ വിഗോയ്‌ക്കെതിരേയാണ് റയലിന്റെ ആദ്യ മത്സരം.