dyfi

വയനാട്: വയനാട് ജില്ലയിലെ പനമരം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധയേറ്റ് നാൽപ്പതോളം പെരെയാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുറത്ത് നിന്നുള്ള ആളുകൾ കൊണ്ടുവന്ന് ഭക്ഷണം കഴിച്ചതോടെയാണ് ശാരീരിക അവശത അനുഭവപ്പെട്ടതെന്ന് അവർ പറയുന്നു. ബലി പെരുന്നാൾ ദിനമായതിനാൽ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്തിരുന്നു.

പുറമെ നിന്നെത്തിയ സംഘം വിതരം ചെയ്ത ഭക്ഷണം കഴിച്ച പനമരം നീർവാരം സ്കൂളിലെ ക്യാമ്പിലുള്ളവൾക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഡി.വെെ.എഫ്.ഐ ആരോപിക്കുന്നു.