ന്യൂഡൽഹി: ഇന്ത്യനൻ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവ് മഹാവീർ സിംഗ് ഫോഗാട്ടും ബി.ജെ.പിയിൽ ചേർന്നു. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന്റെ സാന്നിദ്ധ്യത്തിലാണ് ഇരുവരും ബി.ജെ.പിയിൽ ചേർന്നത്.
ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവർക്കും ബി.ജെ.പി അംഗത്വം. ബബിത ഫോഗട്ടിനേയും, മഹാവീർ ഫോഗട്ടിനേയും ബി.ജെ.പിയിലേക്ക് എത്തിക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഹരിയാനയിൽ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഈ വർഷം അവസാനത്തോടെ ഹരിയാന തുരഞ്ഞെടുപ്പിലേക്ക് കടക്കും. ജന്നായക് ജനതാ പാർട്ടിയുടെ കായിക വിഭാഗത്തിന്റെ തലവനായി മഹാവീർ ഫോഗട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന പരിപാടികളിലും, അവരുടെ നയങ്ങളിലും ആകൃഷ്ടരായാണ് ബി.ജെ.പിയിലേക്ക് ചേരുന്നതെന്ന് മഹാവീർ ഫോഗട്ട് പറഞ്ഞു.
മഹാവീർ സിംഗ് സിങ് ഫോഗട്ടിന്റെയും പെൺമക്കളായ ബബിത ഫോഗട്ടിന്റെയും ഗീത ഫോഗട്ടിന്റെയും ജീവിത കഥ പറഞ്ഞ അമീർ ഖാൻ ചിത്രമാണ് ദംഗൽ. കോമൺവെൽത്ത് ഗെയിംസിലും കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലും രണ്ട് സ്വർണം നേടിയ താരമാണ് ബബിത.