നെടുമങ്ങാട്: വീടിനോട് ചേർന്ന പുരയിടത്തിലെ പച്ചക്കറി കൃഷിക്കിടയിൽ കഞ്ചാവ് ചെടികൾ വളർത്തിയ ആൾ അറസ്റ്റിൽ. ചെല്ലാംകോട് പറമ്പുവാരം റോഡരികത്തു വീട്ടിൽ എം. മഹേഷിനെയാണ് (34) നെടുമങ്ങാട് എക്സൈസ് സി.ഐ പി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 165 സെന്റി മീറ്റർ ഉയരമുള്ള രണ്ട് ചെടികളാണ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫിസർമാരായ വി. അനിൽകുമാർ, കെ. സാജു, സി.ഇ.ഒമാരായ സജികുമാർ, ബിജു, മഹേഷ്, രമ്യ, സജീബ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. അറസ്റ്റിലായ എം. മഹേഷിനെ റിമാൻഡ് ചെയ്‌തു. നെടുമങ്ങാട് നഗരസഭ പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്ത് നിന്നും ഒരാഴ്ചയ്ക്ക് മുമ്പ് കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. വ്യാജ മദ്യത്തിന്റെയും കഞ്ചാവിന്റെയും വില്പന തടയുന്നതിനായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ താലൂക്ക് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.