മലപ്പുറം: ദുരിതാശ്വാസക്യാമ്പിൽ കഴിയുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്താൻ ശ്രമിച്ചവർ പിടിയിലായി. . ആറംഗ സംഘത്തെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
മലപ്പുറം പൊന്നാനി എ.വി സ്‌കൂളിലാണ് സംഭവം. ക്യാമ്പിൽ സഹായവുമായി എത്തിയ സന്നദ്ധ സംഘടനാ പ്രവർത്തകരാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്തിയത്. നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് ആറുപേർക്കുമെതിരെ കേസെടുത്തു.