ന്യൂഡൽഹി: പതിനേഴോ പതിനെട്ടോ വയസുള്ളപ്പോൾ താൻ പിന്നീട് കഴിഞ്ഞത് ഹിമാലയത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോയായ മാൻ വെർസസ് വൈൽഡിൽ അതിഥിയായി എത്തിയതായിരുന്നു പ്രധാനമന്ത്രി.
മാൻ വെർസസ് വൈൽഡ് അവതരിപ്പിക്കുന്നത് ബെയർ ഗ്രിൽസ് ആണ്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് വന്യജീവി സങ്കേതത്തിൽ ബെയർ ഗ്രിയിൽസ് പ്രധാനമന്ത്രി മോദിയെ കാണുന്നതായിരുന്നു ഇന്നത്തെ തീം. പതിനേഴോ പതിനെട്ടോ വയസുള്ളപ്പോൾ തനിക്ക് വീടുപേക്ഷിക്കേണ്ടി വന്നു. സ്വന്തം ജീവിതം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്നുള്ള ചിന്തയായിരുന്നു പിന്നീട്. ആത്മീയ ലോകം കാണാന്‍ ആഗ്രഹിച്ചതായും അദ്ദേഹം പരിപാടിയിൽ വെളിപ്പെടുത്തി..
പ്രകൃതിയെ ഇഷ്ടപ്പെട്ടതോടെ ഹിമാലയത്തിലേക്ക് പോയി. ഹിമാലയത്തിൽ താമസിച്ച് അവിടെയുള്ളവരുമായി അടുത്തിടപഴകിയ ശേഷം അവരിൽ പലകാര്യങ്ങളും പഠിക്കാൻ കഴിഞ്ഞെന്നും മോദി വ്യക്തമാക്കി. തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ലെന്നും അതിന് കാരണം തന്റെ ജന്മനാ ഉള്ള പോസിറ്റീവായ പ്രകൃതമാണെന്നും മോദി പരിപാടിയിൽ പറഞ്ഞു.എന്തുകൊണ്ട് ഒരു കാര്യം സംഭവിച്ചില്ലെന്ന് താൻ ഒരിക്കലും ചിന്തിക്കാറില്ല. നമ്മളൊരിക്കലും ജീവിതത്തെ ചെറിയ ചെറിയ ഭാഗങ്ങളായി കാണരുതെന്നും മോദി വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള മാൻ വെർസസ് വൈൽഡ് ഒറ്റയ്ക്ക് ഒരു മനുഷ്യന്‍ പ്രകൃതിയെ അറിയാൻ നടത്തുന്ന യാത്രകളാണ് പ്രതിപാദിക്കുന്നത്.