ഉണക്കിയ പഴങ്ങൾ അഥവാ ഡ്രൈഫ്രൂട്ട്സ് ആരോഗ്യവും രോഗപ്രതിരോധശക്തിയും നൽകുന്നതിൽ മുൻപന്തിയിലാണ്. ഇവയിൽ വളരെ ഗുണമുള്ള ഒന്നാണ് ഡ്രൈഡ് ആപ്രിക്കോട്ട്. കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ എ, സി, ഇരുമ്പ് എന്നിവയാണ് ഘടകങ്ങൾ. ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ ദിവസവും ഉണങ്ങിയ ആപ്രിക്കോട്ട് കഴിച്ചാൽ വിളർച്ച അകറ്റി രക്തപ്രസാദവും ഉന്മേഷവും നേടാം . ഇതിനാൽത്തന്നെ സ്ത്രീകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണിത്.
പനി, ജലദോഷം എന്നിവ അകറ്റാനും ഡ്രൈഡ് ആപ്രിക്കോട്ട് സഹായിക്കും. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും പലതരം അലർജികളെ പ്രതിരോധിക്കാനും ഉത്തമമാണ്. ഇതിലുള്ള നാരുകൾ ദഹനം സുഗമമാക്കും. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഉണങ്ങിയ ആപ്രിക്കോട്ട് കഴിക്കുന്നത് പോഷകാംശം നേടാൻ സഹായിക്കും.
ഇതിലുള്ള പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ഫ്രീ റാഡിക്കലുകളെ പ്രതിരോധിച്ച് മാരകരോഗങ്ങളെപ്പോലും തടയും. നേത്രാരോഗ്യത്തിനും കാഴ്ചശക്തിയും മെച്ചപ്പെടുത്തും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവ അകറ്റാനും ഉത്തമം.