ന്യൂഡൽഹി: ഉസ്ബെകിസ്ഥാൻ സ്വദേശിനി ഡൽഹിയിൽ പീഡനത്തിനിരയായതായി പരാതി. ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ച് മേഖലയിൽ ഈ മാസം പത്തിനാണ് സംഭവം. മൂന്ന് യുവാക്കൾ ചേർന്ന് മുപ്പത്തൊന്നുകാരിയായ യുവതിയെ മർദ്ദിച്ച് അവശയാക്കിയശേഷം കാറിൽവച്ച് പീഡിപ്പിച്ചന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ആറുമാസമായി യുവതി ഡൽഹിയിലാണ് താമസം. ഈ കാലയളവിൽ ഗുഡ്ഗാവിലുള്ള ഒരു ആക്രി കച്ചവടക്കാരനെ യുവതി പരിചയപ്പെട്ടിരുന്നു. ഈ സൗഹൃദത്തിന്റെ പേരിൽ യുവാവ് മുപ്പത്തൊന്നുകാരിയെ വിളിച്ച് വരുത്തുകയായിരുന്നു. ശേഷം മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഇവരെ മർദ്ദിച്ച് ആവശയാക്കുകയും ഇവരുടെ കാറിനുള്ളിൽവച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു. ശേഷം വഴിയിൽ തള്ളി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.