social-medial

വൃദ്ധദമ്പതികൾ വീട്ടിൽ വന്ന കള്ളന്മാരെ അടിച്ചോടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലിപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പിന്നിലൂടെ വന്ന കള്ളൻ തോർത്ത് ഉപയോഗിച്ച് കസേരയിലിരിക്കുന്ന ഗൃഹനാഥന്റെ കഴുത്തിൽ കുരുക്കുന്നത് വീഡിയോയിൽ കാണാം. ശബ്ദം കേട്ട് ഇദ്ദേഹത്തിന്റെ ഭാര്യയും വീടിനകത്ത് നിന്ന് പുറത്തേക്ക് വരുന്നു. തുടർന്ന് വടിവാളുകളുമായി മുഖം മറച്ചെത്തിയ കള്ളന്മാരെ ഇവർ രണ്ടുപേരും ചേർന്ന് അടിച്ചോടിക്കുകയാണ്.

സംഭവം എവിടെയാണെന്ന് വ്യക്തമല്ല. വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്.ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് സധൈര്യം കള്ളന്മാരെ നേരിട്ട ദമ്പതികളെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

വീഡിയോ