കോട്ടയം: വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർക്ക് നേരെ തെറി അഭിഷേകം നടത്തി സി.പി.എം ലോക്കൽ നേതാവ്. കോട്ടയം നാഗമ്പടത്താണ് സംഭവം. കോട്ടയം സെക്ഷനിലെ അസിസ്റ്റന്റ് എൻജിനിയർ ഷാജി തോമസിന്റെ നേതൃത്വത്തിലുളള സംഘത്തെയാണ് ലോക്കൽ സെക്രട്ടറി സുരേഷ് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്‌തത്.
വെളളം ഉയർന്നപ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള നേതാവിന്റെ അതിക്രമത്തിന് കാരണം. സംഭവത്തിൽ ഷാജി തോമസ് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.