news

1. മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ നാല് പഞ്ചായത്തുകളിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നു. ഈരാറ്റുപേട്ട, തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലെ ജനങ്ങളെ ആണ് ക്യാമ്പുകളിലേക്ക് മാറ്റുന്നത്. കുട്ടിക്കല്‍ പഞ്ചായത്തിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലത്തെ 50 പേരെ മാറ്റി




2. സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്രമഴ അനുഭവപ്പെടില്ല. ആലപ്പുഴ ,എറണാകുളം ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ഉണ്ട് കേരളത്തിനാകെ വ്യാപക മഴയുണ്ടാകും. നാളെ ഇടുക്കി,മലപ്പുറം ജില്ലകളിലേക്കും മഴ വ്യാപിക്കും.
3. 24 മണിക്കൂറില്‍ 15 സെന്റിമീറ്റര്‍ വരെ പ്രതീക്ഷിക്കുന്നതിനാല്‍ മഴ അതി തീവ്രമാകില്ല. തെക്കന്‍ ജില്ലകളില്‍ താരതമ്യേന മഴ കുറവായിരിക്കും, വടക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസം കഴിയുന്നതോടെ മഴ കുറയുമെന്നാണ് പ്രവചനം. ഇന്ന് കേരള തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
4. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 88 ആയി. തൃശൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. ഉരുള്‍പ്പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി ഇരുന്നു. ഇതോടെ ഇവിടെ നിന്നും 20 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 39 പേരെയാണ് കവളപ്പാറയില്‍ നിന്നും കണ്ടെത്താനുള്ളത്. ഇന്നലെ നടന്ന തിരച്ചിലില്‍ കണ്ടെടുത്തത് ആറപേരുടെ മൃതദേഹങ്ങള്‍. ആലപ്പുഴ മണ്ണഞ്ചേരിയില്‍ മധ്യവയസ്‌കന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു.
5. വയനാട് പുത്തുമലയിലും തുടര്‍ച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവര്‍ത്തനം തുടരും. കൂടുതല്‍ വാഹനങ്ങള്‍ എത്തിച്ചു ദുരന്ത ഭൂമിയിലെ ചെളിയും മണ്ണും നീക്കല്‍ തുടരാന്‍ തന്നെയാണ് തീരുമാനം. ഇനിയും ഏഴ് പേരെയാണ് കണ്ടെത്താന്‍ ഉള്ളത്. കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അനുകൂലമയ കാലാവസ്ഥ തിരച്ചിലിന് സഹായകരം ആകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ. നാളെ രാവിലെ വരെ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. ആലപ്പുഴയിലും ശക്തമായ മഴ തുടങ്ങി. വടക്കന്‍ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത ഉണ്ട്.
6. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. അരുവിക്കര ഡാമിന്റെ ഓരോ ഷട്ടറുകളും തുറന്നത്, 50 സെന്റീമീറ്റര്‍ വീതം. നെയ്യാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇവിടെ നാല് ഷട്ടറുകളുടെയും ഒരിഞ്ച് വീതം ആണ് തുറന്നത് . നീക്കം, കനത്തമഴ ഇനിയും പെയ്താല്‍ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനായി. നിലവില്‍ 82.02 മീറ്ററാണ് നെയ്യാര്‍ ഡാമിന്റെ ജല നിരപ്പ്. 84.75 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. ഡാമുകളില്‍ നിന്ന് നേരിയ തോതില്‍ മാത്രം വെള്ളം തുറന്നു വിടുന്നതിനാല്‍ ജലാശയങ്ങളില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തര്‍ ആകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
7. അതേസമയം, മഴയും വെള്ളപ്പൊക്കവും കാരണം റെയില്‍വേ ട്രാക്കില്‍ ഉണ്ടായ തടസങ്ങള്‍ ഒരു പരിധി വരെ മാറി എങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഗതാഗതം ഭാഗികമായി നാലാം ദിവസവും മുടങ്ങി. ഇന്ന് സര്‍വീസ് നടത്തേണ്ട പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളത്ത് നിന്ന് കായംകുളത്തേക്കും തിരിച്ചുമുള്ള രണ്ട് പാസഞ്ചറുകള്‍, എറണാകുളത്ത് നിന്ന് കൊല്ലത്തേക്കും തിരിച്ചുമുള്ള രണ്ട് പാസഞ്ചറുകള്‍ എന്നിവയും കോഴിക്കോട് തൃശൂര്‍ പാസഞ്ചറും റദ്ദാക്കിയിട്ടുണ്ട്.
8. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിലെ ഒന്നാം പ്രതിയായ എസ്.ഐ കെ.എസ് സാബുവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. രണ്ട് ആള്‍ ജാമ്യത്തിന് പുറമേ 40,000 രൂപയും ഇയാള്‍ കെട്ടിവെയ്ക്കണം. പ്രൊസിക്യൂഷന് കേസില്‍ പിഴവുകള്‍ സംഭവിച്ചു എന്ന് ജാമ്യ ഉത്തരവില്‍ ഹൈക്കോടതി. മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സാബു ഹാജരാകണം എന്നും കോടതി നിര്‍ദേശം. 40 ദിവസത്തിന് ശേഷമാണ് ഹൈക്കോടതി സാബുവിന് ജാമ്യം അനുവദിച്ചത്.
9. എസ്.പി അടക്കം ഉള്ളവര്‍ അറിഞ്ഞാണ് രാജ് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് എന്നും ജയിലില്‍ എത്തിക്കുന്നവരെ പരിക്കുകള്‍ ഇല്ല എന്നും ആയിരുന്നു ജാമ്യാപേക്ഷയിലെ പ്രധാന വാദം. കസ്റ്റഡിയില്‍ വച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയായി ആണ് രാജ്കുമാര്‍ മരിച്ചത് എന്നായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 22 പുതിയ പരിക്കുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കാലിലും തുടയിലും ആയിരുന്നു വീണ്ടും മുറിവുകള്‍ കണ്ടെത്തിയത്. കസ്റ്റഡി കൊലപാതകത്തില്‍ എസ്.ഐ സാബു അടക്കം ഏഴ് പേരാണ് കേസില്‍ അറസ്റ്റില്‍ ആയിരുന്നത്.
10. ഉന്നാവോ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പെണ്‍കുട്ടിക്ക് വാഹനാപകടം ഉണ്ടായ സംഭവത്തില്‍ കേസ് അന്വേഷണ പുരോഗതി സി.ബി.ഐ സുപ്രീംകോടതിയെ അറിയിക്കും. ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ആയിരുന്നു സുപ്രീം കോടതി ഉത്തരവിട്ടത്. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സി.ബി.ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. എയിംസില്‍ ചികിത്സയിലുള്ള പെണ്‍്കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യ സ്ഥിതിയും കോടതി അന്വേഷിക്കും
11. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് എതിരായ പെണ്‍കുട്ടിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് നേരത്തെ സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു