മനാമ: കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്കെതിരെ റാലി നടത്തിയ പാകിസ്ഥാനികൾക്കും ബംഗ്ലാദേശികൾക്കുമെതിരെ നടപടി സ്വീകരിച്ച് ബഹ്റൈൻ. തിങ്കളാഴ്ച ഈദ് പ്രാർഥനയ്ക്ക് ശേഷമാണ് ഇവർ ബഹ്റൈനിൽ പ്രതിഷേധ റാലി നടത്തിയെന്നാണ് സൂചന.ഈദ് നമസ്കാരത്തിന് ശേഷം നിയമവിരുദ്ധമായി റാലി നടത്തിയവർക്കെതിരെ നടപടികൾ ആരംഭിച്ചതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
Capital Police: legal proceedings were taken against some Asians for gathering in a way that violated the law after Eid prayer. The case referred to the Public Prosecution. It urges citizens and residents to not politically exploit religious occasions.
— Ministry of Interior (@moi_bahrain) August 12, 2019
രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മതപരമായ ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽവച്ച് നടത്തരുതെന്ന് ബഹ്റൈൻ ഭരണകുടം ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളതാണ്. കാശ്മീരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് അറിയിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ബഹ്റൈൻ ഷെയ്ഖ് ഹമദ് ബിൽ ഈസ അൽ ഖലീഫയെ വിളിച്ചതിന് തൊട്ടുപിന്നാലെയാണ് റാലി നടത്തിയവർക്കെതിരെ ബഹ്റൈൻ ഭരണകുടം നടപടി സ്വീകരിച്ചത്.