beauty

ബാഹ്യ സൗന്ദര്യമല്ല ആന്തരിക സൗന്ദ്യര്യമാണ് പ്രധാനമെന്നൊക്കെ പറയാറുണ്ടെങ്കിലും പുരുഷൻ സ്ത്രീയെ കാണുമ്പോൾ ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. കണ്ണ്, ​ചുണ്ട്,​ കവിൾ,​ തലമുടി അങ്ങനെ ചില കാര്യങ്ങളാണ് പുരുഷനെ ആകർഷിക്കുന്നത്. പൊതുവെ കാമുകൻ കാമുകിയുടെ ചുണ്ടും കവിളുമാണ് ആദ്യം ശ്രദ്ധിക്കുക എന്ന് പറയാറുണ്ട്. പിങ്ക് നിറത്തിലുള്ള കവിളുകൾ അവന് ഏറെ ഇഷ്ടമാണ്. മനോഹരമായ ചുണ്ടുകളോടെ അവൾ സംസാരിക്കുന്നതും ചിരിക്കുന്നതും അവനെ വശീകരിക്കുമെന്നും പറയപ്പെടുന്നു.

പങ്കാളിയുടെ തിളക്കമുള്ളതും മൃദുലവുമായ മുടിയും അവന് ഏറെ ഇഷ്ടമാണ്. ആ മുടി സുഗന്ധമുള്ളതായിരിക്കണം. ഇതിനായി നല്ലൊരു ഷാംപൂവും, കണ്ടീഷണറും ഉപയോഗിക്കുക. കൂടാതെ ആണുങ്ങൾ നഖത്തിൽ ശ്രദ്ധിക്കും. നെയിൽപോളിഷിട്ട് മനോഹരമാക്കിയ നഖങ്ങൾ സ്ത്രീയുടെ സൗന്ദര്യത്തിൻറെ മാറ്റ് കൂട്ടും. കൈയ്യും കാലും വാക്സ് ചെയ്ത് വൃത്തിയാക്കുക. നല്ലൊരു മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ചർമ്മത്തിന് തിളക്കം കൂട്ടും. ശരീരം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുക. ശരീരത്തിൽ നിന്ന് ദുർഗന്ധം ഉണ്ടാകുന്നത് പങ്കാളിയെ അകറ്റി നിർത്താൻ കാരണമാകും.