കൊച്ചി: ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച് സ്വർണാഭരണങ്ങൾക്ക് ഗ്രാമിന് 73 രൂപ ഇളവുമായി ജോയ് ആലുക്കാസ്. സ്വർണവില ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ആഭരണ പ്രേമികൾക്ക് ആശ്വാസം പകരുകയാണ് സ്‌പെഷ്യൽ ഇൻഡിപെൻഡൻസ് ഡേ ഓഫറിന്റെ ലക്ഷ്യം. പുതിയ ഫാഷനിലും ട്രെൻഡിലുമുള്ള ആഭരണങ്ങളും ഓഫറിന്റെ ഭാഗമായി അണിനിരത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ജോയ് ആലുക്കാസ് ഷോറൂമുകളിൽ ആഗസ്‌റ്റ് 14 മുതൽ 18 വരെ ഓഫർ ലഭ്യമാണ്. ഒരു രൂപ പോലും കുറയാതെ പഴയ സ്വർണാഭരണങ്ങൾ എക്‌സ്‌ചേഞ്ച് ചെയ്‌ത് പുതിയത് സ്വന്തമാക്കാനും അവസരമുണ്ട്. ഏത് ജുവലറിയിൽ നിന്നുള്ള പഴയ സ്വർണം വില്‌ക്കുമ്പോഴും ഉടനടി പണം നേടുകയും ചെയ്യാം. ഈ ഓഫറുകൾക്ക് പുറമേ ഒരുവർഷ സൗജന്യ ഇൻഷ്വറൻസ്, ആജീവനാന്ത സർവീസ് മെയിന്റനൻസ്, ബൈബാക്ക് ഗ്യാരന്റി എന്നീ ആനുകൂല്യങ്ങളും നേടാമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.