modi-shah

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അസഭ്യം പറഞ്ഞതിന് റാപ്പറും ഹിപ്പ് ഹോപ്പ് ഗായികയുമായ യുവതിയുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ. ഖാലിസ്ഥാനെ പിന്തുണയ്ക്കുന്ന ആൾ കൂടിയാണ് ഹിപ്പ് ഹോപ്പ് ഗായിക ഹാർഡ് കൗർ. ട്വിറ്ററിൽ കൗർ പോസ്റ്റ് ചെയ്ത 2 മിനിറ്റ് 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് മോദിയെയും ഷായെയും ഗായിക അസഭ്യം പറയുന്നത്.

വീഡിയോയിൽ ഏതാനും ഖാലിസ്ഥാൻ അനുകൂലികളെയും കൗറിനൊപ്പം കാണാം. വീഡിയോയിൽ മോദിയെയും അമിത് ഷായെയും ഖാലിസ്ഥാന് വേണ്ടി വെല്ലുവിളിക്കുകയാണ് ഹാർഡ് കൗർ ചെയ്യുന്നത്. വളരെ മോശം പദങ്ങൾ ഉപയോഗിച്ച് മോദിയെയും അമിത് ഷായെയും സംബോധന ചെയുന്ന കൗറിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഈ വീഡിയോ ഷെയർ ചെയ്ത് കഴിഞ്ഞ ശേഷം 'വീ ആർ വോറിയേഴ്‌സ്' എന്ന തന്റെ ഉടൻ പുറത്തിറങ്ങുന്ന ഗാനത്തിന്റെ പ്രമോഷണൽ വീഡിയോയും ഇവർ പങ്കുവച്ചു. ഈ ഗാനവും ഖാലിസ്ഥാൻ അനുകൂലമാണ്.

So #HardKaur joins ISI backed Khalistanis and threatens Indian establishment.

Cc @AmitShah @narendramodi @HMOIndia... Ise ghusne na de. She's a declared traitor. pic.twitter.com/eCcG6On0Ms

— INFERNO 2.0 (@TheAngryLord) August 12, 2019

ഗായികയുടെ അക്കൗണ്ട് ട്വിറ്റർ അടയ്ക്കുന്ന സമയത്ത് ഇന്ത്യയിലെ ഏറ്റവും ട്രെൻഡിങ് ആയ പേരുകളിൽ ഒന്നായിരുന്നു ഹാർഡ് കൗർ. സിഖ് മതസ്ഥർക്കായി പഞ്ചാബ് വിഭജിച്ച് പ്രത്യേക രാജ്യം നിർമിക്കണമെന്ന സിഖ് തീവ്രവാദികളുടെ ആവശ്യത്തെയാണ് ഖാലിസ്ഥാൻ വാദം എന്ന് പറയുന്നത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെതിരെയും ഇതിനു മുൻപ് കൗർ മോശം പരാമർശം നടത്തിയിരുന്നു. അന്ന് ഹാർഡ് കൗറിനെതിരെ ഐ.ടി നിയമം അനുസരിച്ചുള്ള കുറ്റവും രാജ്യദ്രോഹ കുറ്റവും ചുമത്തിയിരുന്നു.