കൊട്ടിയൂർ ദേവസ്വത്തിൽ
കൊട്ടിയൂർ ദേവസ്വത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് ഒന്ന് തസ്തികയിൽ അപേക്ഷക്ഷണിച്ചു. യോഗ്യത ബിരുദം. പ്രായം 25‐36. എസ്സി/എസ്ടി /മറ്റുപിന്നോക്ക വിഭാഗക്കാർ ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീതിയതി ആഗസ്ത് 26. വിശദവിവരത്തിന് ദേവസ്വം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0490 2430234.
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ അസി. പ്രൊഫസർ തസ്തികയിൽ 87 ഒഴിവുണ്ട്. ഓട്ടോമൊബൈൽ എൻജിനിയറിങ് 8, സിവിൽ 19, എൻവയോൺമെന്റൽ 10, ഹ്യൂമാനിറ്റീസ് (ഇംഗ്ലീഷ്) 3, ഹ്യുമാനിറ്റീസ് (ഇക്കണോമിക്സ്) 2, മെക്കാനിക്കൽ എൻജിനിയറിങ് 27, പ്രൊഡക്ഷൻ 14, പോളിമർ സയൻസ് 4 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ഒന്നാം ക്ലാസോടെ ബിഇ/ബിടെക്, എംഇ/എം ടെക്. അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്, പിഎച്ച്ഡി. ഉയർന്ന പ്രായം 35. www.dtu.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 30. ഓൺലൈനായി അപേക്ഷിച്ച ശേഷം പ്രിന്റ് അനുബന്ധരേഖകൾ സഹിതം Registrar, Delhi Technological University, Shahbad Daulatpur, Bawana Road, Delhi110042 എന്ന വിലാസത്തിൽ 10 ദിവസത്തിനുള്ളിൽ ലഭിക്കണം.
ബോർഡർ റോഡ്സിൽ 337ഒഴിവ്
ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ജനറൽ റിസർവ് എൻജിനിയർ ഫോഴ്സിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. ഡ്രോട്സ്മാൻ 40, ഹിന്ദി ടൈപിസ്റ്റ് 22, സൂപ്പർവൈസർ സ്റ്റോർസ് 37, റേഡിയോ മെക്കാനിക് 2, ലാബ് അസി. 1, വെൽഡർ 15, മൾട്ടി സ്കിൽഡ് വർക്കർ(മാസൺ) 215 മർട്ടി സ്കിൽഡ് വർക്കർ (എം/ഡബ്ല്യുടിആർ) 5 എന്നിങ്ങനെ ആകെ 337 ഒഴിവാണുള്ളത്. വിശദവിവരത്തിന് : www.bro.gov.in
നാഷണൽ ഫെർടിലൈസേഴ്സ് ലിമിറ്റഡിൽ
നാഷണൽ ഫെർടിലൈസേഴ്സ് ലിമിറ്റഡിൽ വർക്കർ തസ്തികയിൽ ഒഴിവുണ്ട്. പഞ്ചാബിലെ ഭട്ട്യൻഡ യൂണിറ്റിൽ 15, ഹരിയാനയിലെ പാനിപ്പത്തിൽ 9, മധ്യപ്രദേശിൽ വിജയ്പൂർ 8, നങ്കൽ 2, കോർപറേറ്റ് ഓഫീസ് 4, മാർക്കറ്റിംഗ് ഡിവിഷൻ 3 എന്നിങ്ങനെ ആകെ 41 ഒഴിവാണുള്ളത്. പ്രയാം 18‐30. പത്താം ക്ലാസ്സ്, ഐ.ടി.ഐ, ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.50 ശതമാനം മാർക്ക് വേണം. https://www.nationalfertilizers.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 5 വൈകിട്ട് 5.30.
ഡിപ്ലോമക്കാർക്ക് അപ്രന്റിസ് ട്രെയിനിംഗ്
സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്നിക്കൽ അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖല ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററും സംയുക്തമായി കളമശ്ശേരി സർക്കാർ പോളിടെക്നിക്ക് കോളേജിൽ ആഗസ്ത് 17ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. രാവിലെ 9.30 മുതൽ അഞ്ചുവരെയാണ് ഇന്റർവ്യൂ. ഏകദേശം 1000 ഒഴിവുകൾ പ്രതീക്ഷിക്കുന്നു.സൂപ്പർവൈസറി ഡെവലപ്പമെന്റ് സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കാണ് ഇന്റർവ്യൂവിനു സൗകര്യം ഒരുക്കിയിട്ടുള്ളത്. 3542 രൂപയാണ് കുറഞ്ഞ പ്രതിമാസ സ്റ്റൈപ്പന്റ്. ട്രെയിനിംഗിന് ശേഷം കേന്ദ്രസർക്കാർ നൽകുന്ന പ്രോഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽപരിചയമായി പരിഗണിച്ചിട്ടുള്ളതാണ്.കൂടാതെ ട്രെയിനിങ് കാലത്തുള്ള പ്രാവീണ്യം കണക്കിലെടുത്ത് പല സ്ഥാപനങ്ങളും സ്ഥിരം ജോലിയ്ക്കും അവസരമൊരുക്കും. സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും മൂന്നു കോപ്പികളും വിശദമായ ബയോഡേറ്റയുടെ മൂന്നു കോപ്പികളും സഹിതം ആഗസ്ത് 17ന് രാവിലെ 9.30ന് തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ ഹാജരാകണം.സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഇന്റർവ്യൂ തീയതിക്ക് മുൻപ് രജിസ്റ്റർ ചെയ്യണം. അപേക്ഷാഫോമും രജിസ്റ്റർചെയ്യുന്നതിനുള്ള മാർഗ നിർദേശങ്ങളുംwww.sdcentre.org-ൽ ലഭ്യമാണ്. ഇന്റർവ്യൂ ദിവസം രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല.സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്റർ നൽകുന്ന രജിസ്ട്രേഷൻ കാർഡോ ഇ-മെയിൽ പ്രിന്റോ ഇന്റർവ്യൂവിന് വരുമ്പോൾ കൊണ്ടുവരണം. ബോഡ് ഓഫ് അപ്രന്റീസ് ട്രെയിനിങ്ങിന്റെ നാഷണൽ വെബ്പോർട്ടൽwww.mhrdnats.gov.in-ൽ രജിസ്റ്റർ ചെയ്തവർ അതിന്റെ പ്രിന്റൗട്ട് കൊണ്ടുവന്നാലും പരിഗണിക്കും. പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങൾ www.sdcentre.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
റൂർക്കേല സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ
റൂർക്കേല സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ മെഡിക്കൽ എക്സിക്യൂട്ടീവ്, പാരാമെഡിക്കൽ സ്റ്റാഫ് വിഭാഗങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.സ്പെഷ്യലിസ്റ്റ് തസ്തികകളിൽ റേഡിയോളജിസ്റ്റ് 3, പത്തോളജിസ്റ്റ് 3, ബയോകെമിസ്ട്രി 2, മൈക്രോബയോളജിസ്റ്റ് 2, ലാബ് മെഡിസിൻ 2, മെഡിക്കൽ ഓഫീസർ 8, ജൂനിയർ മാനേജർ (ബയോമെഡിക്കൽ) 2, ജൂനിയർ മാനേജർ (ബയോ സ്റ്റാറ്റിസ്റ്റിക്സ്) 1 , പാരാമെഡിക്കൽ വിഭാഗത്തിൽ നഴ്സിങ് സിസ്റ്റർ (ട്രെയിനി) 234, ടെക്നീഷ്യൻ ലബോറട്ടറി (ട്രെയിനി) 30, റേഡിയോളജി (ട്രെയിനി) 15, ന്യൂറോ ടെക്നോളജിസ്റ്റ് 6, കാർഡിയോളജി 14, നെഫ്രോളജി 10, ബയോമെഡിക്കൽ 4, എംആർഡി 2, സിഎസ്എസ്ഡി 4, ഡയറ്റീഷ്യൻ 2, ഫോട്ടോഗ്രാഫർ (ട്രെയിനി) 1, ഡ്രസ്സർ ബേൺ ആൻഡ് പ്ലാസ്റ്റിക് (ട്രെയിനി) 2, ലോൻഡ്രി ഓപറേറ്റർ (ട്രെയിനി) 4, അറ്റൻഡർഡ്രസ്സേഴ്സ് (ട്രെയിനി) 10 എന്നിങ്ങനെ 361 ഒഴിവുകളാണുള്ളത് . www.superspecialityhospitalrkl.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം .അവസാന തീയതി ആഗസ്റ്റ് 20.
ഈസ്റ്റേൺ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത്
ഷില്ലോങ് നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസിൽ നേഴ്സിങ് ഓഫീസർ 231, ഹെൽത്ത് എഡ്യുക്കേറ്റർ 2, വാർഡൻ/ലേഡി വാർഡൻ 1, ഫാർമസിസ്റ്റ് 1, ജൂനിയർ ലാബ് ടെക്നീഷ്യൻ 2, സിഎസ്എസ്ഡി അസി.ഗ്രേഡ് രണ്ട് 3, ടെക്നിക്കൽ അസി. 24 എന്നിങ്ങനെ ഒഴിവുണ്ട്.വിശദവിവരം www.neigrihms.gov.in ൽ ലഭിക്കും.
അവസാന തീയതി ആഗസ്റ്റ് 19
ജൈവ വൈവിദ്ധ്യ ബോർഡിൽ
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഒഴിവുള്ള ഒരു ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കും ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്കും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ സർവീസിലെ ജീവനക്കാരിൽ നിന്നും വകുപ്പ് മേധാവി മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.
സീനിയർ റസിഡന്റ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ആഗസ്റ്റ് 19 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
രണ്ട് ഒഴിവുകളാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത: ഡി.എം.എൻഡോക്രൈനോളജി, ടി.സി.എം.സി. രജിസ്ട്രേഷൻ. 70,000 രൂപ പ്രതിമാസ വേതനം ലഭിക്കും.
ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ രാവിലെ 11ന് ഹാജരാകണം.
ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗിൽ
ബ്രോഡ്കാസ്റ്റ് എൻജിനീയറിംഗിൽ 2684 ഒഴിവുകൾ. അപേക്ഷിക്കണ്ട അവസാന തീയതി : ആഗസ്ത് 16 .വിശദവിവരങ്ങൾക്ക്:https://www.becil.com/
ബാങ്ക് ഒഫ് മഹാരാഷ്ട്രയിൽ
ബാങ്ക് ഒഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ സ്കെയിൽ രണ്ട്, മൂന്ന് കേഡറുകളിൽ ഒഴിവുണ്ട്. ലോ ഓഫീസർ 25, സെക്യൂരിറ്റി ഓഫീസർ 12, ഫയർ ഓഫീസർ 1 ഇൻഫർമേഷൻ സിസ്റ്റം ഓഡിറ്റേഴ്സ് 5 എന്നിങ്ങനെ ആകെ 43 ഒഴിവുണ്ട്. ലോ ഓഫീസർ യോഗ്യത 55 ശതമാനം മാർക്കോടെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച നിയമബിരുദം.പ്രായം 25‐35. സെക്യൂരിറ്റി ഓഫീസർ യോഗ്യത ബിരുദം. പ്രായം 25‐40. ഫയർ ഓഫീസർ ബിരുദവും ഫയർ സർവീസ് കോഴ്സും. പ്രായം 25‐40. ഇൻഫർമേഷൻ സിസ്റ്റം ഓഡിറ്റ് ഓഫീസർ പ്രായം 25‐35. 55 ശതമാനം മാർക്കോടെ ബിടെക്/ ബിഇ കംപ്യൂട്ടർ സയൻസ്/ ഐടി/എംസിഎ/എംസിഎസ്/ എംഎസ്സി (ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്). https://bankofmaharashtra.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി ആഗസ്റ്റ് 19.
ചാർട്ടേഡ് അക്കൗണ്ടന്റ്
നിയമനം സംസ്ഥാന എൻ.എസ്.എസ് പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഗ്രാന്റ്-ഇൻ-എയ്ഡ് തുകയുടെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് ഓഡിറ്റ് സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ, സംസ്ഥാന എൻ.എസ്.എസ്. സെൽ, നാലാംനില, വികാസ്ഭവൻ, വികാസ്ഭവൻ പി.ഒ. എന്ന വിലാസത്തിൽ ആഗസ്ത് 20 ന് മുൻപ് നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം.
ഈസ്റ്റേൺ നേവൽ കമാൻഡിൽ ഒഴിവ്
ഇന്ത്യൻ നേവിയുടെ വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിൽ അവസരം. സിവിലിയൻ മോട്ടോർ ഡ്രൈവർ ഓർഡിനറി ഗ്രേഡ് തസ്തികയിലേക്ക് ഉടൻ അപേക്ഷിക്കാവുന്നതാണ്. പത്താം ക്ലാസ്, ഫസ്റ്റ് ലൈൻ മെയിന്റനൻസ് പരിജ്ഞാനം. ഹെവി വെഹിക്കിൾ, മോട്ടോർ സൈക്കിൾ ഡ്രൈവിങ് ലൈസൻസ് ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ്ങിൽ ഒരു വർഷം പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 04 ഒഴിവുകളുണ്ട്. ഉടൻ വിജ്ഞാപനമാകും. വിശദവിവരങ്ങളും അപേക്ഷാഫോം മാതൃകയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :www.indiannavy.nic.in