gadgil-pt-thomas

കൊച്ചി: മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് നിയമസഭയിൽ താൻ ഒരിക്കൽ പറഞ്ഞപ്പോൾ തന്നെ കൂവിയവർ ഇന്ന് കേരളത്തിന് ഏറ്റുവാങ്ങേണ്ടി ദുരന്തം കാണണമെന്ന് പി.ടി.തോമസ് എം.എൽ.എ. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്തതിന്റെ കണ്ണീരാണ് ഇന്ന് കാണുന്ന പ്രളയമെന്ന് പി.ടി തോമസ് വിർമർശിച്ചു.

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് നിയമസഭയിൽ പറഞ്ഞതിന് ഭരണപ്രതിപക്ഷങ്ങൾ തന്നെ കൂകി ഇരുത്തി. എന്തോ അശ്ലീലം കേട്ട പോലെയായിരുന്നു അന്നവർ ചെയ‌്തത്. പ്രതിപക്ഷത്തെ സഹോദരന്മാരും താൻ സംസാരിക്കുന്നത് തടസപ്പെടുത്തി. ഗാഡ്ഗിൽ റിപ്പോർട്ടിൽ വെള്ളം ചേർത്ത് മുതലെടുപ്പ് നടത്താനാണ് ഭരണകക്ഷിയും പ്രതിപക്ഷവും ശ്രമിച്ചത്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ വെള്ളം ചേർത്തതാണ് കസ്തൂരി രംഗൻ റിപ്പോർട്ട്. ഗാഡ്ഗിലിനെ വിളിച്ചു വരുത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു.