1. കെവിന്‍ കൊല കേസില്‍ വിധി പറയുന്നത് ഈ മാസം 22മാറ്റി കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. നടപടി, ദുരഭിമാന കൊലയാണോ എന്നതില്‍ വ്യക്തത വരുത്തണം എന്ന നിരീക്ഷണത്തോടെ. പല കാര്യങ്ങളിലും ഇപ്പോഴും വൈരുദ്ധ്യം നിലനില്‍ക്കുന്നു എന്നും കോടതി. കെവിന്റേത് ദുരഭിമാന കൊല എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കെവിന്റെ ഭാര്യാ സഹോദരന്‍ ഷാനു ചാക്കോ മുഖ്യസാക്ഷി ലിജോയോട് കെവില്‍ താഴ്ന്ന ജാതിയെന്ന് പറഞ്ഞിരുന്നു. കേസ്, അപൂര്‍വ്വങ്ങളില്‍ അപൂര്‍വം എന്നും കോടതിയില്‍ പ്രോസിക്യൂഷന്‍
2. എന്നാല്‍ കെവിന്റേത് ദുരഭിമാന കൊല അല്ലെന്ന് ആയിരുന്നു പ്രതിഭാഗ വാദം. വിവാഹം നടത്തി നല്‍കാം എന്ന് നീനുവിന്റ അച്ഛന്‍ പറഞ്ഞിരുന്നു. ഇരു വിഭാഗവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കൊല ആവില്ലെന്നും പ്രതിഭാഗം. മൂന്ന് മാസം നീണ്ട വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്, 240 പ്രമാണങ്ങളും 55 രേഖകളും ശാസ്ത്രീയ തെളിവുകളും. 113 സാക്ഷികളെ വിസ്തരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലും വിശദമായി പരിശോധിച്ചു. നരഹത്യ, തട്ടിയെടുത്ത് വിലപേശല്‍, ഗൂഢാലോചന, ഭവനഭേദനം തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ 10 വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നീനുവിന്റെ സഹോദരനും പിതാവും ഉള്‍പ്പെടെ കേസില്‍ ആകെയുള്ളത് 14 പ്രതികള്‍
3 .ഇന്ന് രാവിലെ 9 മണിവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 95 മരണങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1,118 ക്യാമ്പുകളില്‍ ആയി 1,89,567 പേര്‍ കഴിയുന്നുണ്ട്. കഴിഞ്ഞ എല്ലാ ദുരിത ബാധിതര്‍ക്കും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അടിയന്തര സഹായം നല്‍കും. ഇക്കുറി സംസ്ഥാനത്ത് 64 ഓളം ഉരുള്‍ പൊട്ടലുകള്‍ ഉണ്ടായി. പ്രളയത്തിന്റെ തീവ്രതയും കാഠിന്യവും കണക്കിലെടുത്ത് അര്‍ഹമായ ജില്ലകളെ പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണ ആയതായി മുഖ്യമന്ത്രി. ദുരന്ത നിവാരണ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും
4. വില്ലേജ് ഓഫീസറും അതാദ് പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയും ചേര്‍ന്ന് പ്രളയ ബാധിത കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കണം. പ്രകൃതി ദുരന്ത മരണമടഞ്ഞവര്‍ക്കും സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കും. വീടുകള്‍ പൂര്‍ണമായും തകര്‍ന്നതും വാസയോഗ്യം അല്ലാത്ത രീതിയില്‍ തകര്‍ന്നതുമായ വീടുകള്‍ക്ക് 4 ലക്ഷവും വീടും സ്ഥലും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും. വ്യാപകമായ കൃഷിനാശം, കുടിവെള്ള പദ്ധതികള്‍ എന്നിവയ്ക്ക് തര്‍ച്ച നേരിട്ടു. ജലസേചന പദ്ധതികള്‍ തകരാറില്‍ ആയതും പരിഹരിക്കും. റോഡ് കെട്ടിടങ്ങള്‍ ഇവ പുനര്‍ നിര്‍മ്മിക്കണം. ഇതിനെല്ലാം കഴിഞ്ഞ പ്രളയകാലത്തെ അതേ മാനദണ്ഡം അനുസരിച്ച് പണം അനുവദിക്കും
5. സമയബന്ധിതമായി ദുരിതാശ്വാസ തുക നല്‍കാനായി മന്ത്രിസഭാ ഉപസമിതി. മന്ത്രിമാരായ ഇ.പി ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ അംഗങ്ങള്‍. അന്ത്യോദയ അന്നയോജന വഴി 35 കിലോ അരി നല്‍കുന്നുണ്ട്. ഇതിന് അര്‍ഹരല്ലാത്ത ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ 15 കിലോ അരി സൗജന്യമായി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണ. കാറപകടത്തില്‍ മരിച്ച മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ഭാര്യയ്ക്കും ജോലി നല്‍കും എന്ന് മുഖ്യമന്ത്രി. മലയാള സര്‍വകലാശാലയില്‍ ജോലി നല്‍കും. 4 ലക്ഷം രൂപ കുടുംബത്തിന് ധനസഹായം നല്‍കാനും മന്ത്രിസഭാ തീരുമാനം
6. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും, ഇടുക്കിയിലും, കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലും ഉള്‍പ്പെടെ ശക്തമായ മഴ തുടരുന്നു. ഇടുക്കിയില്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 130 അടി പിന്നിട്ടു. കുട്ടനാട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. പാലയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഈാരാറ്റുപേട്ട - പാല റോഡില്‍ വെള്ളം കയറി.
7. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. ഉരുള്‍പൊട്ടല്‍ ഉണ്ടായ കവളപ്പാറയിലും മഴ തുടരുന്നു. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും ന്യൂനമര്‍ദം നേരിയ തോതില്‍ ശക്തി പ്രാപിക്കും എന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നലെ വൈകിട്ട് നിറുത്തിയ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കും. സംസ്ഥാനത്ത് 1239 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടേകാല്‍ ലക്ഷത്തിലധികം പേരാണ് കഴിയുന്നത്.
8. റെഡ് അലര്‍ട്ട് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ഇന്ന് ശക്തമായ മഴ ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. പി.എസ്.സി ഇന്ന് നടത്താനിരുന്ന വകുപ്പ് തല പരീക്ഷകള്‍ മാറ്റിവച്ചു.
9. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ മുന്‍ യൂണിറ്റ് സെക്രട്ടറി നസീം നടത്തിയ തട്ടിപ്പ് പുറത്ത്. നസീം പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചത് രണ്ട് പ്രൊഫൈലുകള്‍ വച്ച്. രണ്ട് അപേക്ഷകളിലും വ്യത്യസ്ഥ ജനന തിയതി. പ്രതികള്‍ക്ക് എല്ലാം ഒരേ കോഡിലുള്ള ചോദ്യം കിട്ടിയതിലും സംശയം. ഡീ ബാര്‍ ചെയ്യേണ്ട തട്ടിപ്പ് ആയിട്ടും നടപടി എടുക്കാകെ പി.എസ്.സിയും അനാസ്ഥ തുടരുന്നു. ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം തുടങ്ങി.
|
|
|