മുംബയ്: പൊലീസിനെപ്പോലും അമ്പരപ്പിക്കുന്ന ചില സംഭവങ്ങളുണ്ട്. അത്തരത്തിലൊരു സംഭവമാണ് മുംബയ് വെർസോവ ബിച്ചിൽ കഴിഞ്ഞ ദിവസം നടന്നത്. ഒരാൾ കടലിൽ മുങ്ങിത്താഴുന്നുവെന്ന സന്ദേശം ലഭിച്ചയുടൻ നിലേഷ് ജാദവ് എന്ന പൊലീസ് കോൺസ്റ്റബിൾ സംഭവ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ നിലേഷ് ഹരിയാന സ്വദേശിയും ബിസിനസുകാരനുമായ റിച്ചു ചോപ്ടയെ രക്ഷിക്കുകയും പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തു.
ആദ്യമായിട്ടാണ് മുംബയിലെന്നും സുഹൃത്തിനൊപ്പം കടലിൽ എത്തിയതാണെന്നും ഇയാൾ പൊലീസുകാരനോട് പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം നഗരത്തിൽ പട്രോളിലായിരുന്ന നിലേഷിനെത്തേടി മറ്റൊരു ഫോൺകോളെത്തി. കള്ളുകുടിച്ച് അമിതവേഗത്തിലൊരാൾ വണ്ടിയോടിച്ച് വരുന്നെന്നായിരുന്നു സന്ദേശം. ഉടൻ ആ വണ്ടി തപ്പി പൊലീസുകാർ ഇറങ്ങി.
താമസിയാതെ വണ്ടി കണ്ടെത്തുകയും ചെയ്തു. എന്നാൽ വണ്ടിയോടിച്ചിരുന്നയാളെ കണ്ട് നിലേഷ് ജാദവ് ഒന്ന് അമ്പരന്നു.
വാഹനം പരിശോധിച്ച പൊലീസ് മദ്യക്കുപ്പി കണ്ടെടുക്കുകയും ചെയ്തു. ഉടൻതന്നെ പൊലീസ് റിച്ചുവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ഇവർ ഇപ്പോൾ റിമാൻറിലാണ്