kerala-flood

കഴിഞ്ഞ വർഷത്തെ പോലെ കേരളം ഇത്തവണയും അതിജീവനത്തിന്റെ പാതയിലാണ്. സംസ്ഥാനത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. വടക്കൻ മേഖലയിൽ മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ ജനങ്ങൾ വീണ്ടും ഭീതിയിലായി. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നേരത്തെ തന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ ഓറഞ്ച് അലർട്ടാണ് നൽകിയിരുന്നത്.

അതേസമയം,​ കനത്ത നാശനഷ്ടങ്ങളാണ് വടക്കൻ മേഖലയിലുണ്ടായിട്ടുള്ളത്. കടകളും വീടുകളുമടക്കം ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചു. പറ‌ഞ്ഞാൽ തീരാത്ത നാശനഷ്ടങ്ങളാണ് ഓരോരുത്തർക്കും. മലപ്പുറം നിലമ്പൂർ പാതാറിൽ ഉരുൾപൊട്ടലിൽ വീടുകളും കടകളും നഷ്ടമായ പാതാർ നിവാസികളുടെ പ്രതികരണം ഇങ്ങനെ.

അതുപോലെ സർവതും നഷ്ടപ്പെട്ട് നിരവധിപേർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. എന്നാൽ,​ കഴി‌ഞ്ഞ ദിവസം മഴയുടെ തീവ്രത കുറ‌ഞ്ഞതിനാൽ ചിലർ ക്യാമ്പിലേക്ക് മടങ്ങിയിരുന്നു. തീരാത്ത ആവലാതികളും സങ്കടങ്ങളും ഉള്ളിലൊതുക്കിയാണ് ഇവർ വീട്ടിലേക്ക് തിരിക്കുന്നത്. കണ്ണൂർ അത്താഴക്കുന്ന് മാപ്പിള എൽ.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവരും ക്യാമ്പിലുള്ളവരുടെയും പ്രതികരണം.

കനത്ത മഴയും വെള്ളപ്പൊക്കവും മനുഷ്യരെ മാത്രമല്ല, ജന്തുജാലങ്ങളെയും ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ പെട്ട് പലതിന്റെയും ജീവൻ നഷ്ടമായി. വളർത്തുമൃഗങ്ങൾക്കാണ് ഏറെ കഷ്ടപ്പാട്. പലതും കൂട്ടിനുള്ളിലോ, കെട്ടിയിടപ്പെട്ട നിലയിലോ ആയിരിക്കും. രക്ഷപ്പെടാൻ പോലും പറ്റാതെ വെള്ളക്കെട്ടിൽപെട്ട് ജീവൻ വെടിയാനായിരിക്കും പല മൃഗങ്ങളുടെയും വിധി. അത്തരത്തിൽ ഒരു കാഴ്ചയിതാ...